എന്റെ നാടു

കവികളുടെയും എഴുത്തുകാരുടെയും ഭാവനയില്‍ എന്റെ നാടു ഒരു മനോഹര നാടാണ്. പിന്നെ സര്‍ക്കാരിന്റെ ഭാവനയില്‍ ഇതു ദൈവത്തിന്റെ സ്വന്തം നാടല്ലെ. ഇവിടെ ഉള്ളവര്‍ക്കല്ലേ അറിയൂ ദൈവത്തെയും കടത്തി വെട്ടിയ ആള്‍ക്കാരാണ് എന്ന്. എവിടെയോ കേട്ടോരോര്‍മ, "പിശാചിന്റെ സന്തതികളെ" എന്നുള്ള വിളി. അതിവിടുത്തെ രാഷ്ട്രീയക്കാര്ക് നല്ലത് പോലെ ചേരും. അവര്‍ക്ക് എങ്ങിനെയെങ്കിലും ഭരണം കിട്ടിയാല്‍ മതിയല്ലോ? പിന്നെ എല്ലാം, പുല്ലു വഴി എന്ന ചൊല്ല് പോലെ.

എല്ലാ കേരളീയരുടെ കൈയിലും ഒത്തിരി കാശുണ്ട്. എവിടുന്നു വന്നു എന്ന് ആര്‍കും അറിയില്ല. പക്ഷെ, അത് എങ്ങിനെ ചിലവാക്കണം, കാശുള്ളവനെ എങ്ങിനെ മുടിപ്പിക്കണം എന്ന് എല്ലാവര്‍ക്കും അറിയാം. കേരള ജനതയുടെ ഭൂരിഭാഗം പേരും വിദേശത്താണ്. മധ്യ തിരുവിതാംകൂറില്‍ അറിയപ്പെടുന്ന ഒരു സ്ഥലത്തു, ലോകത്തുള്ള എല്ലാ ബാങ്കുകളുടെയും ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തില്‍ വേറെ എങ്ങും ഇതുപോലൊരു സ്ഥലം കാണില്ല. ഇഷ്ടംപോലെ വിദേശ സമ്പാദ്യം കേരളത്തിന് കിട്ടുന്നുണ്ട്‌. അതും പോരാഞ്ഞു, കൈയിട്ടു വാരാന്‍ നാട്ടില്‍ നിന്നു കുറെ രാഷ്ട്രീയക്കാര്‍ പോകും. അവര്‍ക്ക് കാശ് കിട്ടിയാല്‍ മതിയല്ലോ. അവര്‍ക്ക് ഈ ജനങ്ങള്‍ എങ്ങിനെ കഷ്ടപ്പെടുന്നു എന്നോ, അവര്‍ നാട്ടില്‍ വരാനോ പോകാനോ ഉള്ള സൌകര്യങ്ങള്‍ ഉണ്ടോ എന്നൊന്നും അവര്‍ക്ക് അറിയേണ്ട കാര്യമില്ല.

ടൂറിസം പ്രോത്സാഹിപ്പിക്കണം. എന്നാല്‍ അതിനുള്ള സൌകര്യങ്ങള്‍ ഒന്നും ചെയ്യൂല്ല. ഈ അടുത്തിടയ്ക്ക് ഒരു ട്രാവല്‍ ഫെയര്‍ നടന്നു. ഇന്ത്യ ഒഴിച്ച് ബാകിയുള്ള എല്ലാ സ്ഥലത്തേക്കും വളരെ വില കുറഞ്ഞു ഫ്ലൈറ്റ് ടിക്കറ്റ് പിന്നെ എല്ലാ സൌകര്യങ്ങള്‍ ഒക്കെ. ഇന്ത്യയിലോട്ടു പോകണമെങ്കില്‍ വളരെ കഷ്ടപ്പെടണം. എന്തിന് കൂടുതല്‍ പറയുന്നു? ശ്രീ ലങ്ക വഴി വന്നാല്‍, ഒരു ദിവസം അവിടെ തങ്ങണം. പോകുമ്പോഴും അത് തന്നെ. പിന്നെ ഇന്റര്‍നാഷണല്‍ ആയി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ അടുത്ത ചോദ്യം ഉടനെ വീഴും. "ആ ബാഗിലെന്താ? കുപ്പി വല്ലതും ഉണ്ടോ? എന്തൊക്കെ വീട്ടിലേക്ക് കൊണ്ടുപോകുന്നു?" ചുരുക്കി പറഞ്ഞാല്‍ ഇതു കേള്‍ക്കുന്നവനു ഈ നാട്ടില്‍ ജനിച്ചു പോയല്ലോ എന്നോര്‍ത്ത് ദുഖിക്കും. അതും പോട്ടെ. രാജകീയ പാതയിലൂടെ വീട്ടിലേക്ക് പോയാല്‍, പിന്നെ ഒരാഴ്ചത്തേക്ക് നടുവുളുക്കി വീട്ടില്‍ കിടക്കും. അത്രയ്ക്കു സുന്ദരമായ വഴിയല്ലേ നമ്മുടെ സര്‍ക്കാര്‍ ഒരുക്കി തന്നിരിക്കുന്നത്. ചൊവ്വയില്‍ പോലും ഇത്ര വലിയ കുഴികള്‍ കാണില്ല എന്ന് തോന്നുന്നു. നസയോടു ചോദിക്കേണ്ടി വരും.

കേരളത്തില്‍ ഇപ്പോള്‍ ആഘോഷിക്കുന്ന പ്രധാന ദേശീയോത്സവമാണ്‌ ഹര്‍ത്താലും പിന്നെ വെള്ളമടിയും. ബസില്‍ കയറാന്‍ പോലും ചവിട്ടും ബഹളവും ആണ്. എന്നാല്‍, പൊതു അവധി ദിനത്തിന്റെ തലേ ദിവസം രാവിലെ തന്നെ മര്യാദക്ക് മദ്യ ഷാപ്പിന്റെ മുന്‍പില്‍ ക്യൂ നില്‍ക്കാന്‍ ഇവിടെ ഉള്ളവര്‍ക്ക് അറിയാം. ആ നില്ക്കുന്ന നില്പ് കണ്ടാല്‍ തോന്നും, ഇത്രയ്ക്കു മര്യാദയുള്ള ആള്‍ക്കാര് ഈ നാട്ടിലുണ്ടെന്ന്. പക്ഷെ, തനി സ്വഭാവം പുരത്തരിയിക്കാന്‍ വേണ്ടിയാണ് ഇവിടെ നില്ക്കുന്നത് എന്ന് അവര്‍ക്കല്ലേ അറിയൂ. എല്ലാ വര്‍ഷവും സര്‍ക്കാരിനു ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്ന ഒരു ബിസിനസ്സ് ആണ് ഇതു.

എന്തായാലും ഈ നാടു നന്നാകണമെങ്കില്‍ ഇവിടുള്ള സര്‍വ രാഷ്ട്രീയക്കാരനും ചാകണം. പക്ഷെ അതും നടക്കില്ല. കാലനും ഉപേക്ഷിച്ച ഒരാള്‍, ഇപ്പോഴും നടപ്പുണ്ട്, അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യ മന്ത്രിയാവാന്‍. .... (തുടരും).

No comments:

Powered by Blogger.