എന്തേ ഇങ്ങിനെ?

ഇതാദ്യമായിട്ടല്ല ഞാന്‍ എഴുതുന്നത്. എഴുതുവാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെ ആയി. പക്ഷെ മാതൃഭാഷയില്‍ എഴുതുന്നത് ആദ്യമായിട്ടാണ്. ഞാനറിയാത്ത പലരും ഇതില്‍ കൂടി കടന്നു പോയിട്ടുണ്ടെന്ന് എനിക്കറിയാം. കാരണം പലരും എന്നോട് ചോദിച്ചിട്ടുണ്ട്, നീ എന്തേ ഇങ്ങിനെ? അതായത്, ഞാന്‍ എന്തേ ഇങ്ങിനെ സ്വന്തം നാടിന്‍റെ കുറ്റം മാത്രം എഴുതുന്നെ എന്ന്?

എന്ത് ചെയ്യാം. ഒരു നാടു, അതില്‍ ഭൂരിഭാഗവും കുഴപ്പങ്ങള്‍ മാത്രം. അതില്‍ നിന്നും വളരെ കുറച്ചു നല്ല കാര്യങ്ങള്‍. ആ നല്ല കാര്യങ്ങളെ മാത്രം പൊക്കി പറഞ്ഞാല്‍, നല്ലത് ചെയ്യേണ്ടിയവ്ര്‍ക്ക് തോന്നും "ആ ഇത്രയൊക്കെ ഉണ്ടല്ലോ, ഈ നാട്ടുകാര്‍ ജീവിച്ചു പോയ്കൊലും. നമ്മള്‍ക്ക് കീശ വീരിപ്പികീണ്ടേ". അതുക്നോണ്ട് ഉള്ളതിനെ മാത്രം പെരുപ്പിച്ചു കാട്ടാന്‍ എനിക്ക് തോന്നുന്നില്ല. ഒരുപക്ഷെ ഇതു മറ്റൊരു പാലസ്തിന്‍ ആയിരുന്നെന്കില്‍ അങ്ങിനെ ചെയാമായിരുന്നു. കാരണം, ലോകത്തില്‍ അറിയപ്പെടുന്നതില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കൊല്ലപ്പെടുന്നത് അവിടെയാണ്. പക്ഷെ അവിടുത്തെ മാധ്യമങ്ങള്‍ അതൊന്നും അവരുടെ പ്രധാന വാര്‍ത്തയായി ചിത്രീകരിക്കാറില്ല. പകരം, അവിടെ നടക്കുന്ന നല്ല കാര്യങ്ങള്‍ മാത്രമെ എടുത്തു കാട്ടുകയുള്ളൂ. ഇതേപോലെ കൊള്ളരുതാത്ത കാര്യങ്ങള്‍ ഒരു മൂലയ്ക്ക് ഒതുക്കും. അങ്ങിനെ വല്ലതും ഇവിടെ നടക്കുന്നുണ്ടോ?

ഇവിടെ നല്ല കാര്യങ്ങള്‍ ചെയ്ത കുറെ ആള്‍ക്കാരുണ്ടായിരുന്നു. കഴിഞ്ഞ മന്ത്രി സഭയിലായിരുന്നെന്കില്‍ എടുത്തു പറയാന്‍ ചിലര്‍ ഉണ്ടായിരുന്നു. മുനീര്‍, ഗണേഷ്, പിന്നെ ഷിബു ബേബി ജോണ്‍. ഇവരൊക്കെ ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്തവരും, തുടങ്ങിയവരും, തുടങ്ങാന്‍ എന്തു പ്രതികൂല സാഹചര്യങ്ങളെയും അവഗനിച്ചവരുമായിരുന്നു. പക്ഷെ അവരെ ഒതുക്കാന്‍ ഒരു കൂട്ടം വേറെയും.

പിന്നെ ജനങ്ങളെ കുറിച്ചു പരയുകയാനെന്കില്‍ നല്ല പ്രതികരണ ശേഷി ഉള്ളവരാണ്. അത് പാര്‍ട്ടിക്കാരുടെ പിന്തുണ ഉള്ളത് കൊണ്ടാണോ എന്നറിയില്ല. സര്‍ക്കാര്‍ എന്ത് കൊണ്ടു വന്നാലും ആദ്യം എതിര്‍ക്കും. മുന്‍ പിന്‍ നോക്കാതെ. അതിന് ശേഷം, അതില്‍ നിന്നു ലാഭം ഉണ്ടാക്കാന്‍ വേണ്ടി നടക്കുന്ന ചിലര്‍ നടത്തുന്ന കളികള്‍ മൂലം, കുറച്ചു ഭേദം വരുത്തിച്ചു അംഗീകരിക്കും. അപ്പോഴേക്കും, എന്ത് നല്ല കാര്യം ചെയ്യനിരുന്നോ, അതുകൊണ്ടുള്ള ഗുണത്തിന്റെ പകുതി നഷ്ടമാകും.

ഇപ്പോഴത്തെ വിഴിഞ്ഞം പദ്ധതി .. അതില്‍ നിന്നും ഒത്തിരി ഗുണം കിട്ടും. സംസ്ഥാനത്തിനും മാഫിയകള്‍ക്കും. പക്ഷെ, അതില്‍ ഇപ്പോള്‍ നടക്കുന്ന കളികള്‍ പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ? അതുപോലെ, ഐ ടി പാര്‍ക്കുകള്‍ കൊണ്ടുവന്നു. പക്ഷെ അതിലും രാഷ്ട്രീയം വേണമെന്നു പറഞ്ഞാല്‍ ശരിയാകുമോ? മന്ത്രിക്കു പോകേണ്ടിയ വിമാനം മുടങ്ങിയാല്‍ അന്നേരം അവര്ക്കു ദേഷ്യം വരും. എന്നാല്‍, മുടങ്ങാതെ പ്രവര്ത്തിക്കുന്ന ഐ ടി ആള്‍ക്കാര്‍ ഉള്ളത് കൊണ്ടാണ് ഇതൊക്കെ മുടങ്ങാതെ പോകുന്നതെന്ന് അവര്‍ വിശ്വസിക്കില്ല. വിശ്വസിച്ചാലും, അത് പുറത്തു കാട്ടുകയില്ല. എന്തിന് ഏറെ പറയുന്നു. മുഖ്യമന്ത്രിക്കും ഇപ്പോഴത്തെ മന്ത്രി സഭയിലെ മന്ത്രിമാര്‍ക്കും മക്കള്‍ക്കും വിദേശത്ത് എന്ത് മാത്രം വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ട്. എന്തേ അവര്‍ കേരളത്തില്‍ ഒന്നു പോലും നടത്താതു? കാരണം എല്ലാം തുടങ്ങാനും മുടക്കാനും ചരട് വലിക്കുന്നത് അവര്‍ തന്നെ. അവരുടെ കാര്യങ്ങള്‍ മുറ പോലെ നടത്തണമെങ്കില്‍ ഈ നാട്ടില്‍ അത് നടക്കൂല്ല.

പിന്നെ എല്ലാവരുടെയും സംഘടിത ശക്തിയാല്‍ ചെയ്ത ഒരേ ഒരു കാര്യം കോക കോള കമ്പനിയുടെ ശരിയല്ലാത്ത നടത്തിപ്പിനെ എതിര്‍ത്ത് എന്ന്. പക്ഷെ എന്തുകൊണ്ട് ഒരു എക്സ്പ്രസ്സ് ഹൈവെ നിര്‍മ്മിക്കണം എന്നാശയം കൊണ്ടു വന്നപ്പോള്‍ എല്ലാരും എതിര്‍ത്തത്? എന്തേ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കണം എന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തത്? എന്തേ മൂന്നു വര്‍ഷമായിട്ടും കൊല്ലം ചെന്കൊട്ട റെയില്‍വേ ലൈന്‍ ( ഏറ്റവും കൂടുതല്‍ ഭക്ഷ്യ സാധനങ്ങള്‍ വരുന്ന മാര്‍ഗമാണിത് ), ഗേജ് മാറ്റം നടതാത്? അതുമൂലം താരുമാരായിക്കിടക്കുന്ന കൊല്ലം ചെന്കൊട്ട നാഷണല്‍ ഹൈവേ പണി പൂര്‍ത്തിയാകാത്തതെന്തേ? അതുപോലെ എത്ര എത്ര കാര്യങ്ങള്‍. ഇതെല്ലം, കേരളത്തിന് വളരെ ഗുണം ചെയ്യുന്നവയാണ്. ആരുടെ പിടിപ്പുകേട് മൂലമാണ് ഇതൊന്നും നടക്കാത്തത്? ഇങ്ങിനെയുള്ള നല്ല നടക്കാത്ത നല്ല കാര്യങ്ങള്‍ ഉള്ളപ്പോള്‍, പണ്ടെങ്ങോ നടന്ന നല്ല കാര്യത്തെ മാത്രം ഉയര്ത്തി കാട്ടണം എന്ന് പറഞ്ഞാല്‍ അത് എന്നെക്കൊണ്ട് സാധ്യമല്ല.
... (തുടരും) ...

2 comments:

Anonymous said...

Hi Shibun,
2nd post is good...I would like to say to all readers of this blog...edit "Improve yourself and the world around you will improve!"

Continue..Shibin...All the Best

Regards,
Shameer

Maverick said...

thank you da.. but don't expect this at every time. he he ...

Powered by Blogger.