ശങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ

അധികാരം കിട്ടാന്‍ എന്തും ചെയ്യും എന്നതിന് നല്ല ഉദാഹരണമാണ്, ഇടമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. ആദ്യം കള്ള ബാല്ലെട്ടുമായി പരസ്യമായി വോട്ടു ചെയ്തു. നല്ല ഉശിരന്‍ പോലീസുകാര്‍ "അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി" എന്ന നിലയില്‍, കാര്യങ്ങള്‍ നടത്തിയപ്പോള്‍ സി പി എം കള്ളവോട്ടുകാര്‍ രണ്ടാമത് നടത്തിയ തിരഞ്ഞെടുപ്പിന്റെ പടി പോലും കണ്ടില്ല. എന്നിട്ടെന്തായി? കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ത്ത് പറയുന്നവര്‍ ഇവിടെ കോണ്‍ഗ്രസുമായി സഖ്യം ചെയ്തു ഭരണം പിടിച്ചു. ഇപ്പോള്‍ സി പി ഐ - കോണ്‍ഗ്രസ് സഖ്യം ആണ് ഭരണം. ഇതാണ് പറഞ്ഞതു, ഭരണം കിട്ടാന്‍ എന്തും ചെയ്യും എന്ന്.

പട്ടിയോട്ടു തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്നതുപോലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യങ്ങള്‍. അവരോട്ടു നല്ല കാര്യങ്ങള്‍ ചെയ്യുകയുമില്ല, എന്നാല്‍ ചെയ്യുന്നവര്‍ക്കെതിരെ ആവശ്യമില്ലാത്ത പ്രകടനങ്ങളും. ഒരിക്കല്‍ അവര്‍ ഭയങ്കര ലഹള തന്നെ ഉണ്ടാക്കി. എന്തിനെന്നറിയാമോ? കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ എല്ലാവര്ക്കും ജോലി നഷ്ടപ്പെടും, നമ്മള്‍ ഒക്കെ അമേരിക്കയുടെ അടിമകള്‍ ആകും എന്ന്. അന്നൊക്കെ പരസ്യമായി എതിര്‍ത്തിരുന്നവര്‍ (രഹസ്യമായി ഉപയോഗിച്ചവര്‍ എന്ന് വായിച്ചോളൂ ), ഇപ്പോള്‍ ലാപ്ടോപ് ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയില്‍ ആണ്. കംപ്യുട്ടരിനെതിരെ ഏറ്റവും കൂടുതല്‍ ലഹള നടത്തിയ അച്ചുതാനന്ദന്‍ ഇപ്പോള്‍ എവിടെ പോയാലും ലപ്ടോപും കൊണ്ടേ നടക്കുകയുള്ളൂ. കാലം പോയ പോക്കെ. എന്തിനേറെ പറയുന്നു? നമ്മുടെ സെക്രടരിയെട്ടു മൊത്തം ഇപ്പോള്‍ കമ്പ്യൂട്ടര്‍ വല്കരിചിരിക്കുകയല്ല്യോ? പക്ഷെ എന്ത് പ്രയോജനം? ഇപ്പോഴും ഫയല്‍ കൂനക്കൊരു കുറവും ഇല്ല. അന്ന് അമേരിക്കകെതിരെ വാ തോരാതെ പ്രസംഗിച്ചവര്‍ ഇപ്പോള്‍ ഓപ്പണ്‍ സോഴ്സ് എന്നും പറഞ്ഞു ഏതോ ഒരു അമേരിക്കക്കാരന്റെ പുറകെ നടന്നു. അപ്പോഴെങ്ങും ആര്‍ക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു.

ഇതുപോലെ തന്നെയാണ് ഇപ്പോള്‍ ആണവ കരാറും. രാജ്യത്തിന്റെ നല്ല പ്രവര്‍ത്തിക്കു കൂട്ട് നില്‍ക്കുകയുമില്ല, പകരം ചെയ്യുന്നവരെ കുറ്റം പറച്ചിലും. അമേരിക്കക്ക് അടിമകള്‍ ആകും എന്ന് പറയുന്നവര്‍ എന്തെ ഒന്നു ചിന്തിക്കുന്നില്ല? ഭാരതം ആദ്യം കരാര്‍ ഒപ്പിട്ടത് ഫ്രാന്‍സിന്റെ കൂടെയാണ്. അല്ലാതെ അമേരിക്കയുടെ കൂടെയല്ല. അതുമാത്രമല്ല, ഇന്ത്യയുടെ ഊര്‍ജ ആവശ്യം ഇപ്പോള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുകയാണ്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ പറ്റുന്നതാണ് ഈ ആണവ കരാര്‍.

അതുപോലെയുള്ള ഒരു വികസനം ആണ് കൊല്ലം തുറമുഖം. പണി എല്ലാം പൂര്‍ത്തിയാകാരായിട്ടും തൂത്തുക്കുടി തുറമുഖ ലോബ്ബിക്ക് വഴങ്ങി ഇവിടെ ഒറ്റ കപ്പല്‍ പോലും അടുപ്പിക്കാന്‍ ഒക്കാത്ത സ്ഥിതിയാക്കി. കശുവണ്ടിയും കരിമണലും കൊണ്ടു നാടിനു ഇത്തിരിയെങ്കിലും പുരോഗതിയുണ്ടാക്കാംഎന്നു വിചാരിച്ചാല്‍, ഏതോ തമിഴന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇവിടുത്തെ നല്ല കാര്യങ്ങള്‍ മുടക്കി.

ഇവിടെ സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. അതോ പരിശീലിക്കുകയാണോ? ഏറ്റവും പുതിയ നാടകമാണ് മൂന്നാര്‍ ഭൂമി പിടിച്ചെടുക്കല്‍. വലിയ വീരവാദം മുഴക്ക്‌ അവിടെ ചെന്നു ടാറ്റ കൈവശപ്പെടുത്തി എന്നൊക്കെ പറഞ്ഞു പിടിച്ചെടുക്കാന്‍ ചെന്നതോ, സര്‍ക്കാര്‍ വക സ്ഥലവും. മുന്‍ പിന്‍ നോക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അങ്ങിനെ തന്നെ. ആരോ എന്തോ പറഞ്ഞു എന്ന് വച്ചു, അതിന്റെ ശരിയേത് തെറ്റേത് എന്ന് വിലയിരുത്തിയുള്ള പ്രവര്‍ത്തന രീതിക്ക് പകരം എടുത്തു ചാടി എന്തും ചെയ്‌താല്‍ പിന്നെ ദുഖിക്കേണ്ടി വരും.

No comments:

Powered by Blogger.