വന്ദേഭാരത ട്രെയിനും എ ഐ ക്യാമറയും


 ഇന്നത്തെ ( ഏപ്രിൽ 14, 2023 ) പത്രത്തിലെ പ്രധാനപ്പെട്ട വാർത്തകളിൽ രണ്ടെണ്ണമാണ് വന്ദേഭാരത് ട്രെയിനും ട്രാഫിക് നിയമ ലംഘനം കണ്ടുപിടിക്കാനുള്ള എ ഐ ക്യാമറയും.  ഇതിൽ ഒന്ന് വികസനത്തിന്റെ പാതയും മറ്റേത് വികസ്വരത്തിന്റെ പാതയും എന്ന് വേണമെങ്കിൽ പറയാം.

Photo by <a href="https://unsplash.com/@david_watkis?utm_source=unsplash&utm_medium=referral&utm_content=creditCopyText">David Watkis</a> on <a href="https://unsplash.com/photos/LwRUp8vJJI8?utm_source=unsplash&utm_medium=referral&utm_content=creditCopyText">Unsplash</a>
തീർച്ചയായും ട്രെയിൻ വികസനത്തിന്റെ പാത തന്നെ ആണ്.  കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിക്കുക എന്നത് ഏതൊരു വികസനം ആഗ്രഹിക്കുന്ന, അല്ലെങ്കിൽ വികസന പാതയിലുള്ള ഒരു രാജ്യം / സംസ്ഥാനം ചെയ്യുന്ന ഒന്നാണ്.  അപ്പോൾ പിന്നെ എ ഐ ക്യാമറ എങ്ങിനെ വികസ്വരം ആകും എന്നല്ലേ സംശയം?  പറയാം.

കേരളത്തിലെ റോഡ് ഒന്ന് നോക്കൂ, പ്രത്യേകിച്ച് എം സി റോഡ്.  സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള റോഡ് നോക്കിയാൽ മതി.  നാഷണൽ ഹൈവേ വേറെ ആണല്ലോ.  കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഹൈവേ ആയ എം സി റോഡിന്റെ വീതി എന്താണ് ? ആകെ മൊത്തം രണ്ടു വരിപ്പാത.  അതിന്റെ ഒരു വരിയുടെ വീതിയോ, ഒരു ബസിന്റെ വീതി മാത്രം.  ഒരു ബസിന്റെ മാത്രം വീതിയുള്ള റോഡിൽ ഓവർടേക് എന്നത് ഒരു വിദൂര സ്വപ്നം ആണ് പലപ്പോഴും.  വേഗത നിശ്ചയിച്ചിരിക്കുന്നത് 80 കി മി ആണ് മണിക്കൂറിലെങ്കിലും പുതിയ നിയമം കാരണം ഒരു 40 - 50 നു മേലെ ഓടിക്കാൻ പറ്റില്ല.  

അടൂർ മുതൽ തിരുവനന്തപുരം വരെ ഇപ്പോൾ 2 മണിക്കൂർ കൊണ്ട് സഞ്ചരിക്കാമെങ്കിൽ, ഇനി അതിലും കൂടുതൽ ആകും സമയം.  ഇത്രയും ഭാഗം എടുത്താൽ തന്നെ ഇതിൽ 90% ഭാഗങ്ങളിലും മുറിവില്ലാത്ത വെള്ള വര, മഞ്ഞ വര എന്നിങ്ങനെ പല വരകളാലും നീണ്ടു കിടക്കുകയും ആരും കാണാതെ എ ഐ ക്യാമറ ഒളിഞ്ഞിരിക്കുകയും ആണ്. ഇനി മുൻപിൽ ഒരു KSRTC ഓർഡിനറി ബസ് ആണ് പോകുന്നതെങ്കിൽ അതൊരു 40 - 50 ന് മേലെ സ്പീഡിൽ പോകില്ല.  നല്ല സ്പീഡിൽ പുറകെ വരുന്ന ഒരു കാറിനു ഈ പുതിയ നിയമങ്ങൾ കാരണം ഓവർടേക്ക് ചെയ്യാനും പറ്റില്ല.  എപ്പോൾ അടിച്ചു കിട്ടി എന്ന് പറയാൻ പറ്റില്ലല്ലോ.  നമ്മുടെ ക്ഷമ മുഴുവൻ പരീക്ഷിച്ചു കൊണ്ട് ഈ വണ്ടിയുടെ പുറകെ പതിയെ പതിയെ പോകേണ്ടി വരും.  ഇങ്ങിനെ ആകുമ്പോൾ 2 മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലം ചിലപ്പോൾ 3 മണിക്കൂർ അല്ലെങ്കിൽ അതിൽ കൂടുതൽ സമയം എടുത്തെന്ന് വരാം.  90 കി മി വേഗപരിധി വെച്ചിട്ട് അതിന്റെ പകുതി വേഗത്തിൽ പോകേണ്ടി വരുന്ന ഒരു അവസ്ഥ നോക്കൂ.  അതാണ് ഞാൻ പറഞ്ഞത് ഇത് ഒരു വികസ്വര പരിപാടി ആണെന്ന്.  

Photo by <a href="https://unsplash.com/es/@sooraj_perambra?utm_source=unsplash&utm_medium=referral&utm_content=creditCopyText">Sooraj Perambra</a> on <a href="https://unsplash.com/photos/0-OyDOtZlow?utm_source=unsplash&utm_medium=referral&utm_content=creditCopyText">Unsplash</a>

കേരളത്തിൽ ആദ്യം ചെയ്യേണ്ടത് റോഡ് എല്ലാം ഒരു 4 വരിപ്പാത ആക്കുക എന്നതാണ്.  അത് ചെയ്യാതെ സിംഗപ്പൂർ മോഡൽ ക്യാമറ വെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ സർക്കാർ പരിപാടി വികസ്വരത്തിലേക്ക് നയിക്കുകയെ ഉള്ളൂ.  ഒന്ന് ചോദിച്ചോട്ടെ.  എത്ര തമിഴ്നാട് വണ്ടികളെ കേരള അതിർത്തി കടക്കുന്നതിനു മുന്നേ പിഴ അടച്ചു വിടുന്നു ? യാതൊന്നുമില്ല ഇവിടെ. കേരളത്തിൽ എല്ലാ ട്രാഫിക് ജംഗ്ഷനിലും കുറെ പോലീസുകാർ ഉണ്ടാകും.  അതിൽ പലരും ഹോം ഗാർഡ് ആണ്.  അവർക്കൊക്കെ മുംബൈ പോലീസിന്റെ പോലെ ഒരു പെറ്റി ബുക്ക് കൊടുത്തു അപ്പപ്പോൾ ഉള്ള എല്ലാ നിയമ ലംഘനത്തിനും പിഴ ഈടാക്കിയാൽ സർക്കാരിന് വരുമാനവും കിട്ടും കുറച്ചു കാര്യക്ഷമമായി ഈ ലംഘനങ്ങൾ തടയുകയും ചെയ്യാം.

എ ഐ ക്യാമറ വെച്ചോട്ടെ.  പക്ഷെ ഈ വര മുറിച്ചുള്ള ഓവർടേക്ക് മാത്രം പിഴയിൽ നിന്നൊഴിവാക്കിയാൽ ജനങ്ങൾക്ക് വലിയൊരു ആശ്വാസം ആകും.

അത്യാവശ്യം പിഴ ഈടാക്കേണ്ട കുറച്ചു കാര്യങ്ങൾ പറയട്ടെ.  ആവശ്യമില്ലാതെ എതിരെ വരുന്നവന്റെ കണ്ണിലോട്ട് ലൈറ്റ് അടിക്കുക, വലത്തോട്ട് തിരിയേണ്ട വാഹനങ്ങൾ റോഡിന്റെ നടുഭാഗത്തു നിന്ന് വലത്തോട്ട് തിരിയാതെ കിട്ടിയ ഗ്യാപ്പിൽ വലത്തോട്ട് എടുത്തു തെറ്റായ ദിശയിലൂടെ തിരിയുക, അതുമൂലും ട്രാഫിക് തടസ്സം ഉണ്ടാക്കുക അങ്ങിനെയുള്ള നിയമ ലംഘനങ്ങൾ ആണ് ഇപ്പോൾ അത്യാവശ്യമായി നിയന്ത്രിക്കേണ്ടത്.  


ഒടുവിലാൻ: ഏപ്രിൽ 20 ന് സംസ്ഥാന സർക്കാർ എ ഐ ക്യാമറ പ്രവർത്തനക്ഷമം ആക്കുന്നു.  ഏപ്രിൽ 25 ന് കേന്ദ്ര സർക്കാർ വന്ദേഭാരത ട്രെയിൻ കേരളത്തിലൂടെ പ്രവർത്തനക്ഷമം ആക്കുന്നു.  5 ദിവസം കൊണ്ട് കേരള ജനതക്ക് റോഡ് യാത്ര എന്നത് പൊറുതിമുട്ടും, അനാവശ്യ നിയമങ്ങൾ മൂലം.  അവർ പതിയെ  ദൂരയാത്രകൾ ട്രെയിൻ യാത്ര ആക്കും.  ലാഭം കേന്ദ്ര സർക്കാരിന് എല്ലാ രീതിയിലും.  ഇതിലൊരു രാഷ്ട്രീയമില്ലേ ?

No comments:

Powered by Blogger.