റോഡിലെ ചില മലയാളി സ്റ്റാൻഡേർഡ്‌സ് - ഭാഗം രണ്ട്

ഇതിന്റെ ഒന്നാം ഭാഗം എഴുതുമ്പോൾ വീണ്ടും എഴുതേണ്ടി വരും എന്ന് പ്രതീക്ഷിച്ചില്ല.  പക്ഷെ മലയാളിക്ക് വിദ്യാഭ്യാസം കൂടും തോറും വിവരം കുറഞ്ഞു കുറഞ്ഞു വരികയാണ്. അതിനു ഉത്തമ ഉദാഹരണം ആണല്ലോ, ഇവിടുത്തെ ഇരുചക്ര വാഹനങ്ങളുടെ ലൈറ്റ് ഓൺ ചെയ്തു വക്കണം എന്ന് ഏതോ ഒരു ജഡ്ജി പറഞ്ഞതും, അത് നിയമം ആയതും.  എന്ത് ചെയ്യാൻ.

കഴിഞ്ഞ കുറെ നാളുകൾ ആയി കാണുന്ന ഒരു ശീലം ആണ്, വെറുതെ ഫ്ലാഷ് ലൈറ്റ് അടിക്കുക.   അത് എവിടെ എപ്പോൾ അടിക്കണം എന്നറിയാൻ മേലാത്തത് കൊണ്ടാണോ അതോ, ഞാൻ ഈ നാട്ടിൽ വന്നാൽ ഇങ്ങിനെയൊക്കെയേ ചെയ്യൂ എന്നുള്ളത് കൊണ്ടാണോ ?

ഫ്ലാഷ് എവിടെ എപ്പോൾ അടിക്കണം.

ഫ്ലാഷ് ലൈറ്റ് അഥവാ പാസ്സിങ്  ലൈറ്റ് വച്ചിരിക്കുന്നത് രണ്ടു കാര്യത്തിനാണ്.  
  1. നമ്മൾക്ക് മുൻപിലുള്ള വാഹനം മറികടക്കണം.  ഹോൺ അടിച്ചു ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനു പകരം, വളരെ എഫക്റ്റീവ് ആയ ഒരു മാർഗം ആണ് ഫ്ലാഷ് ചെയ്യുക.  തൊട്ടു മുൻപിലുള്ള വാഹനത്തെ ഫ്ലാഷ് ചെയ്യുമ്പോൾ അത് ആ ഡ്രൈവർക്കു മാത്രം അറിയാം. അതുകൊണ്ടു ഉദ്ദേശിക്കുന്നത്, എനിക്ക് താങ്കളെ മറികടക്കണം. ഇത്തിരി സൈഡ് തരുകയോ, സ്പീഡ് കുറച്ചു തരികയോ ചെയ്യണം, എന്നതാണ്.
  2. നമ്മൾ ഒരു ടി ജംഗ്ഷൻ അഥവാ നാൽക്കവലയിൽ വന്നു.  മുൻപിലോ വശത്തു കൂടി വരുന്നതോ ആയ വാഹനത്തിനു അവർ പൊയ്ക്കൊള്ളട്ടെ എന്ന് പറയുന്നതിനുള്ള വേറൊരു ഉപാധി ആണ് ഇത്.  നമ്മൾ വണ്ടി നിറുത്തി എതിരെ വരുന്ന വണ്ടിക്കു ഫ്ലാഷ് ചെയ്യുമ്പോൾ അവരോടു പറയുന്നത്, സഹോദരാ താങ്കൾ പൊയ്ക്കോളൂ എന്നാണു.
പക്ഷെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങിനെ ഒന്നുമല്ല കാര്യങ്ങൾ. എതിരെ വരുന്നവന്റെ കണ്ണ് മഞ്ഞളിപ്പിച്ചിട്ടു പറയും, എനിക്ക് പോകണം, നിങ്ങൾ കടക്കരുത്.  പുറകിലുള്ളവൻ മുന്പിലുള്ളവന് ഒന്ന് ഫ്ലാഷ് ചെയ്താലോ, അവൻ കുറച്ചു കൂടി സ്പീഡ് കൂട്ടി പറയും, ഞാൻ വിട്ടു തരില്ല.  ഇതൊക്കെയാണ് നമ്മുടെ മലയാളി സ്റ്റാൻഡേർഡ്. എന്നാണാവോ നന്നാവുക, ഞാനുൾപ്പടെ ഉള്ള ഈ കൂട്ടം ?

No comments:

Powered by Blogger.