ഫാസ്റ്റാഗ് എന്നൊരു പകൽ കൊള്ള
നമ്മുടെ സർക്കാർ കൊണ്ടുവരുന്ന ഒരു "നല്ല" കാര്യം ആണ് ഫാസ്റ്റാഗ്. ഇതുകൊണ്ടു "നല്ലതു" ആർക്കാണ് ? ജനങ്ങൾക്കോ അതോ സർക്കാരിനോ?
നിർബന്ധമായും ഡിസംബർ 1 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ നാഷണൽ ഹൈവേ ടോൾ വഴി വരുന്ന വാഹനങ്ങൾക്ക് ഭീമമായ പിഴ ഈടാക്കും എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ സർക്കാർ ഫാസ്റ്റാഗ് വാങ്ങുമ്പോൾ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ല.
താഴെ പറയുന്ന കാര്യങ്ങൾ വല്ലതും ആർക്കേലും അറിയാമോ ?
- എന്തിനാണ് 200 രൂപ ഡിപ്പോസിറ്റ് വാങ്ങുന്നത് ?
- ഈ ഡിപ്പോസിറ്റ് തിരിച്ചു തരാൻ ഉള്ളതാണെങ്കിൽ അതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാം ?
- നമ്മൾ വാങ്ങുന്ന ഫാസ്റ്റാഗ് എന്ന സാധനത്തിനു 5 വര്ഷം മാത്രമേ കാലാവധി ഉള്ളൂ. അത് കഴിയുമ്പോൾ എന്ത് സംഭവിക്കും ? പുതുക്കൽ നടക്കുമ്പോൾ പിന്നെയും കാശ് വാങ്ങുമോ ? എങ്കിൽ എന്തിനു ?
- ഒരു വാഹനത്തിൽ പതിച്ച ടാഗ് ഇളക്കി എടുത്തു വേറെ വാഹനത്തിൽ പതിക്കാമോ ?
- ഒരു വാഹനം അപകടത്തിൽ പെട്ടാൽ, അതിലെ ടാഗ് നശിച്ചു പോയാൽ എങ്ങിനെ അതിനു പകരം തരും? അതിനും ഡെപ്പോസിറ്റ് വാങ്ങുമോ ?
ഇതൊക്കെ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ആണ്. പക്ഷെ നാഷണൽ ഹൈവേ അതോറിറ്റി അല്ലെങ്കിൽ ഫാസ്റ്റാഗ് കൊടുക്കുന്നവർ ഈ വക കാര്യങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇതിനെക്കുറിച്ച് അവർക്കൊക്കെ ഒരു മെയിൽ അയച്ചിട്ട് അവർ ഒന്നും കണ്ട ലക്ഷണം പോലും ഇല്ല. അവരുടെ ഒക്കെ ഫേസ്ബുക് പേജിൽ ചോദിച്ചിട്ട് അതിനും മറുപടി ഇല്ല.
വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ? 200 രൂപ വച്ച് ഒരു ലക്ഷം ടാഗ് വിറ്റാൽ കിട്ടുന്ന വരുമാനം.
ഇപ്പോൾ മനസ്സിലായോ, ഇതൊരു പകൽ കൊള്ള ആണെന്ന് ?
No comments:
Post a Comment