വൈകി ഉദിച്ച ബോധോദയം

ഈ അടുത്തിടയ്ക്ക് ആരോ പറഞ്ഞു, കമ്മ്യൂണിസ്റ്റുകാര്‍ എല്ലാം അഞ്ചു വര്‍ഷം പിന്നോട്ടാണ്. അതെത്ര ശരിയാണെന്ന് തെളിയിക്കുന്നതാണ് സമീപ കാലത്തെ സംഭവങ്ങള്‍. അഞ്ചു വര്‍ഷം മുന്‍പ്‌ കോണ്‍ഗ്രസ്‌ ഭരണ കാലത്തു , എക്സ്പ്രസ്സ് ഹൈവേ വേണമെന്നു പറഞ്ഞപ്പോള്‍, എന്തായിരുന്നു ഇവിടുത്തെ പുകില്‍? ഇപ്പോള്‍ എക്സ്പ്രസ് ഹൈവേ ആവശ്യമാണെന്ന് പറഞ്ഞു, പദ്ധതി നടപ്പാക്കാനുള്ള തിടുക്കം. ഇതു തന്നെ ആയിരുന്നു മുന്‍ കാലങ്ങളിലും സംഭവിച്ചിട്ടുള്ളത്.

പണ്ടു കമ്പ്യൂട്ടര്‍ എന്ന് പറഞ്ഞപ്പോഴേ, അമേരിക്കക്ക് അടിമകള്‍ ആകാന്‍ പോവുകയാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ലാപ്ടോപ് ഇല്ലാതെ ജീവിക്കാന്‍ വയ്യ എന്നായി. ആണവ കരാറിനെ തള്ളിപറഞ്ഞു. ഒരു അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഇവരുടെ തലയില്‍ വെളിച്ചമടിക്കും; ആ ഇതു വേണ്ടിയത് തന്നെ. ഇങ്ങിനെയാണ്‌, കേരളത്തിനു വേണ്ട എല്ലാ കാര്യങ്ങളും നഷ്ടമാകുന്നത്. ഭരിക്കുന്നവര്‍കു ബുദ്ധി ഉദിച്ചു വരുമ്പോഴേക്ക്‌ എല്ലാം നഷ്ടപെട്ടിരിക്കും. പിന്നെ അപ്പോള്‍ ഭരിക്കുന്നവരെ പഴി പറയും.

ഇവിടെ ആരും ഭരിക്കുന്നില്ല, എല്ലാവരും കളിക്കുകയാണ്.

No comments:

Powered by Blogger.