നാണമില്ലാത്തവര്‍
കമ്മ്യൂണിസ്റ്റുകാരുടെ മെല്ലെപോക്ക് നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബാങ്ങ്ലൂരില്‍ കണ്ടത്. നമ്മുടെ നാടിനു അഭിമാനമായ നമുക്കു വേണ്ടി ജീവന്‍ പണയം വച്ച സന്ദീപിനെ സമയത്ത് വേണ്ടപോലെ ചെയ്യാതെ, മരിച്ചു മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ മിണ്ടാതെ വീട്ടില്‍ പോയിരിക്കുന്നു സ്വാന്തനിപ്പിക്കാന്‍. എന്തായാലും സന്ദീപിന്റെ അച്ചന്‍ ചെയ്തത് വളരെ നല്ല കാര്യമാണ്. സ്വന്തം രാജ്യത്തിന് വേണ്ടി മരിച്ചവരെ അവഗണിക്കുന്നവര്‍ക്ക് ഒരു നാടു ഭരിക്കാനുള്ള യോഗ്യത ഇല്ല. അവര്‍ക്ക് പ്രവേശനം ഇല്ല എന്ന് പറഞ്ഞിട്ടും, വലിഞ്ഞു കയറി പോയിരിക്കുന്നു, നമ്മുടെ മുഖ്യനും പിന്നെ തോഴനും. അവിടെ ചെന്നപ്പോഴോ വയറു നിറച്ചു കിട്ടിയില്ലേ. എന്നിട്ടും, തങ്ങളുടെ അധികാരം ഉപയോഗിച്ചു ആ പാവം അച്ചനെ അവിടെ നിന്നു മാറ്റി ശവശരീരത്തില്‍ പേരിനു വേണ്ടി ഒരു റീത്ത് അര്‍പിച്ചു. ആര്‍ക് വേണം ഇങ്ങിനെ ഉള്ളവരുടെ റീത്ത് ? ഇവരൊന്നും നാടു ഭരിക്കാന്‍ യോഗ്യത ഉള്ളവരല്ല. നാടിനെ അവഗണിക്കുന്ന ഭരണാധികാരികള്‍ ആണ് അവര്‍ എന്ന് ഇതില്‍ കൂടി തെളിയിച്ചു കഴിഞ്ഞു .
No comments:
Post a Comment