ഇന്നത്തെ കേരളം

കേരള സര്‍വകലാശാലയുടെ ഒരു പരിപാടിക്ക് വന്നപ്പോള്‍ പ്രശസ്ത നടന്‍ മുകേഷ് പറയുകയുണ്ടായി, ഒരു പക്ഷെ ഗുജറാത്തികള്‍ ആയിരിക്കും നമ്മുടെ നാടിനെ ആദ്യമായി ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിച്ചത്. ഇപ്പോള്‍ നമ്മുടെ നാടിനെ ഒന്നു പുറത്തു നിന്നു വീക്ഷിച്ചാല്‍ എന്തായിരിക്കും? അതാണ്‌ പറയാന്‍ പോകുന്നത്.

സ്ഥാനം കിട്ടുന്നതിനു മുന്‍പ്, മറ്റുള്ളവരുടെ എല്ലാ തെറ്റുകളും ചൂണ്ടി കാണിക്കുകയും, കിട്ടിയപ്പോള്‍ സ്വന്തം കക്ഷികളുടെ തെറ്റുകള്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വിദഗ്ധന്‍. അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന അവസ്ഥയില്‍ ഒരു പരസ്യ കുമ്പസാരവും. അതിന് താഴെ കേരളത്തിലെ ഗുണ്ടകളുടെ നേതാവ്, നിയമ പരിപാലകരുടെ മന്ത്രി ആയിട്ട്. ഈ നേതാവിനെ ഉപടെഷിക്കുന്നതോ? എല്ലാ അടവുകളിലും ബിരുദാനന്തര ബിരുദം എടുത്ത ഒരു സാമൂഹിക പ്രവര്‍ത്തകന്‍. ചെയ്തതെല്ലാം വെളിച്ചത്തു കാട്ടിയാലും, ഞാനല്ല അത് എന്ന് പറയാന്‍ തൊലിക്കട്ടിയുള്ള ഒരാള്‍. ഇതിനെല്ലാം ഒത്താശ ചെയ്യാന്‍, അവര്‍ക്കൊരു പാര്‍ട്ടിയും. ഇവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌. കരിമ്പട്ടികയില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് മാത്രമെ നാട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ അനുവാദം കൊടുക്കയുള്ളൂ. എന്നാലല്ലേ, ജനങ്ങളെ ഒന്നു കൂടി ബുദ്ധിമുട്ടിക്കാന്‍ പറ്റൂ.

കഴിഞ്ഞ വാരത്തില്‍ കൊല്ലം ജില്ലയില്‍ മാത്രം നടന്ന ഒരു സംഭവം. എതിര്‍ പാര്‍ട്ടിക്കാരനെ ഭരണ കക്ഷികള്‍ ചവിട്ടി കൊന്നു. ഒരു പോലീസ് കേസ് പോലും ഇല്ല. പോരെങ്കിലോ എന്നും ആ ഭാഗത്ത് കല്ലേറും, വീടുകളുടെ ചില്ല് തകര്‍ക്കലും. ഇത്രയൊക്കെ ആയിട്ട്, പോലീസ് ഇതുവരെ ഒരു കേസ് പോലും എടുത്തിട്ടില്ല. ഈ വാരം, ദേശീയ പാതയിലൂടെയുള്ള വണ്ടികള്‍ വരെ തിരിച്ചു വിടേണ്ടി വന്നു, ഭരണ കക്ഷികളുടെ അഴിഞ്ഞാട്ടം മൂലം.

ചുരുക്കി പറഞ്ഞാല്‍, ജനങ്ങളെ പിഴിയുന്ന ഒരു ജനാധിപത്യവും, അതിനെ ന്യായീകരിക്കുന്ന കുറെ ആള്‍ക്കാരും. പാവപെട്ട ജനങ്ങള്‍ക്ക്‌ മനസ്സമാധാനത്തോടെ ജീവിക്കേണ്ട.

ഇപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ ഭരണ കക്ഷികളുടെ അഴിമതി നിരത്തുകയാണ്. അവര്‍ ഭരണത്തില്‍ വന്നാലുള്ള സ്ഥിതി എന്തായിരിക്കും എന്ന് എല്ലാവര്ക്കും അറിയാം. എന്തിനേറെ പറയുന്നു. കേരളം ഇപ്പോള്‍, അഴിമതിയുടെയും, ഗുണ്ടകളുടെയും സ്വന്തം നാടാണ്. ഇവിടെ സമാധാന പ്രീയര്‍ക്കും, സാധാരണക്കാരനും പ്രവേശനം ഇല്ല.

No comments:

Powered by Blogger.