കുറ്റപ്പെടുത്തലുകള്‍
എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന ഒരു സംസ്കാരം ആയി മാറിയിരിക്കുന്നു, നമ്മുടെ സര്‍ക്കാരിനും അവരുടെ ആളുകള്‍ക്കും. അവരായിട്ട് ഒന്നും ചെയ്യത്തും ഇല്ല, എന്നാല്‍ ചെയ്യുന്നവരെ ഒന്നു സഹായിക്കുക പോലും ഇല്ല. വെറുതെ ഇരുന്നു, കീശ വീര്‍പ്പിക്കാന്‍ മാത്രമേ അവര്‍ക്ക് അറിയൂ. ഒരു വളരെ നല്ല ഉദാഹരണം ആണ്, കുറെ നാളായി കൊട്ടി ഘോഷിക്കുന്ന സ്മാര്‍ട്ട് സിറ്റി. അട്ടിമരിക്കൂലിയും പിന്നെ അവര്‍ക്ക് കിട്ടേണ്ട ലാഭവും കഴിഞ്ഞല്ലേ, വല്ലതും ചെയ്യാന്‍ സമ്മതിക്കൂ, ഇവറ്റകള്‍ ! കേരളത്തിലെ പ്രവണതകള്‍ അങ്ങിനെ ആയി മാറിയിരിക്കുന്നു. സ്വന്തം സംസ്ഥാനത്തെ രക്ഷിക്കാനുള്ള ഒരു ബാധ്യത പോലും അവര്‍ക്കില്ല എന്ന് തോന്നുന്നു. നമ്മുടെ മന്ത്രിമാര്‍ക്ക് നട്ടെല്ലില്ലേ ? മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ , അയല്‍ സംസ്ഥാനം അതി വേഗത്തില്‍ കാര്യങ്ങള്‍ നീക്കുമ്പോള്‍, ഇവിടെ മനുഷ്യന്‍ ചത്താലും ഞങ്ങള്ക്ക് പുല്ലാനെ എന്ന നയമാണ് മിക്കവര്‍ക്കും . ഇതൊരു ജനാധിപത്യം ആണോ? ജനങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാര്‍ . സ്വയം ഒന്നും ചെയ്യാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്തി, എങ്ങിനെയെങ്കിലും കാലാവധി കഴിക്കണം എന്ന ഒരു വിചാരം മാത്രം. ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എന്ത് ചെയ്തു? കുറെ പഴിചാരലും കുറ്റപ്പെടുത്തലുകളും ബുദ്ധി മുട്ടിപ്പിക്കലും അല്ലാതെ? ഇനി വരാന്‍ പോകുന്ന സര്‍ക്കാരും ഇതില്‍ നിന്നു ഒട്ടും വ്യത്യസ്തം ആകാന്‍ പോകുന്നുണ്ടോ ? സ്വയം ചോദിക്കേണ്ടി ഇരിക്കുന്നു. ഈ കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. അന്തമില്ലാതെ, മനുഷ്യന്‍ ഉള്ളിടത്തോളം.
No comments:
Post a Comment