അനാഥരോ ഭാരതീയര്‍ ?

ഒരു പക്ഷെ ഈ ചോദ്യം, നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. എല്ലാ പത്ര വാര്‍ത്തകളും ഇപ്പോള്‍ കാട്ടുന്നത്, ഓസ്ട്രേലിയയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ചാണ്. ഇത് ഓസ്ട്രേലിയയില്‍ മാത്രമേ ഉള്ളോ? മറ്റു പല രാജ്യങ്ങളിലും ഇന്ത്യാക്കാര്‍ ആക്രമണത്തിന് ഇരയാകുന്നു. പല വിധങ്ങളില്‍.

ആക്രമണം മാത്രമല്ല, പല രീതിയിലുള്ള വിവേചനത്തിനും ഇരയാകുന്നു. സിംഗപൂരില്‍ ഇപ്പോള്‍ ഇന്ത്യാക്കാര്‍ക്ക് പി ആര്‍ കൊടുക്കുന്നില്ല, യൂറോപ്, അമേരിക്ക മുതലായ രാജ്യങ്ങളിലും, ഇന്ത്യാക്കാര്‍ തിരഞ്ഞു പിടിച്ചു പല വിധങ്ങളില്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. വേറെ തരത്തില്‍ നോക്കിയാല്‍ പലയിടങ്ങളിലും, ഇത് മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഇന്ത്യാക്കാര്‍ തന്നെ.

ഇന്ത്യ ഭരണകൂടത്തിന്റെ തണുത്ത പ്രതികരണങ്ങളും ഇതിനൊക്കെ ഒരു പരിധി വരെ വളം വച്ച് കൊടുക്കുന്നുണ്ട്. പല ചൂഷണങ്ങള്‍ക്കും നമ്മുടെ ആളുകള്‍ ഇരയാകുന്നതും ഇത് മൂലം ആണ്.

ഉദാഹരണമായി, ഫിളിപ്പിനോകള്‍ക്ക്, എല്ലാ രാജ്യത്തും അവരുടെ ഭരണകൂടം നിശ്ചയിക്കുന്ന ശമ്പളം കൊടുക്കുന്നുണ്ട്. അതു കൊടുത്തില്ലെങ്കില്‍, അവരുടെ ഭരണകൂടം ആളെ വിടുകയില്ല. അതു പോലെ ഇന്ത്യ ഭരണകൂടവും ഒരു ശമ്പള വ്യവസ്ഥ വച്ചിട്ടുണ്ട്. പക്ഷെ, ആരെങ്കിലും അതു അനുസരിക്കുന്നുണ്ടോ ? അഥവാ അനുസരിച്ചാല്‍, ഭരണകൂടം അതിനുള്ള നടപടികള്‍ സ്വീകരിച്ചു പൌരനെ സംരക്ഷിക്കുമോ ? ഇല്ല. അപ്പോള്‍ പിന്നെ, നില നില്‍പ്പിനു വേണ്ടി ആരും, എന്തും സ്വീകരിക്കും, എന്നാകും അവസ്ഥ.

ഭരണകൂടം വളരെ ശക്തിയോടെ അവരുടെ പൌരനു വേണ്ടി നില കൊണ്ടാല്‍, നല്ലൊരു ജന സമൂഹം തന്നെ ഉണ്ടാവും. ഇവിടെ ഭരണകൂടത്തിന്‍റെ പിഴവ് നമ്മള്‍ക്ക് പല സ്ഥലങ്ങളിലും വ്യക്തമായി കാണാം. ഇത് എപ്പോള്‍ ശരിയാകും? ആര്‍ക്കും പറയാന്‍ പറ്റില്ല. കാത്തിരിക്കുക, അതു വരെ സ്വയം പ്രതികരിക്കുക.

No comments:

Powered by Blogger.