ബലൂണ്‍ പോലൊരു ഇന്ത്യ

ഇന്ത്യ എന്നത് ഒരു മഹാ രാജ്യമാണ്. പക്ഷെ അതിന്‍റെ ഇന്നത്തെ അവസ്ഥ എന്താണ്? കാറ്റ് നിറച്ചൊരു ബലൂണ്‍ പോലെ. മുഴുവന്‍ വീര്‍ത്തിട്ടില്ല, വീര്‍ത്തു കൊണ്ടേയിരിക്കുന്നു. ശാസ്ത്രപരമായി പറഞ്ഞാല്‍ കണികകള്‍ തമ്മിലുള്ള കൂട്ടി മുട്ടലുകളും പൊട്ടലും ഒക്കെ അകത്തു നടന്നു കൊണ്ടിരിക്കുവാണ്. അല്ലേ? അങ്ങിനെ തന്നെ അല്ലേ? ഒന്നു ചിന്തിച്ചു നോക്കൂ.

തെക്കേ അറ്റത്തു നിന്ന് തന്നെ തുടങ്ങാം. കേരളത്തില്‍ പ്രത്യേകിച്ച് വല്യ പോട്ടലുകാലോ ഒന്നും ഇല്ല. കാരണം, ഇവിടെ തമ്മിലടി മാത്രമേ ഉള്ളൂ. എങ്ങിനെ എങ്കിലും, മറ്റവനെ വലിപ്പിച്ചു, കുറെ കാശ് ഉണ്ടാക്കണം. പക്ഷെ, ഇപ്പോള്‍ കൂടുതലും ഈ വിദ്യകള്‍ കാട്ടുന്നത്, മറ്റു സംസ്ഥാനക്കാരും. അവര്‍ പഠിക്കുന്നതോ, മലയാളികളില്‍ നിന്നും. എന്തൊരു വിരോധാഭാസം? പടിപ്പിക്കുന്നവരെ തന്നെ പരീക്ഷണ വസ്തുക്കളാക്കുന്നു. സംസ്ഥാനം ഭരിക്കുന്നവര്‍ തന്നെയാണ്, ഈ ഉടായിപ്പ് പരിപാടികളുടെ ആശാന്മാര്‍. പിന്നെ എങ്ങിനെ ജനങ്ങള്‍ നന്നാവും? ജനങ്ങളെ കുറിച്ച് പറഞ്ഞാല്‍, സ്വന്തം നാട്ടില്‍ മേലനങ്ങി ഒരു പണി എടുക്കൂല്ല. മറ്റു നാട്ടില്‍ ചെന്ന്, മരിച്ചു പണിയും. അതാണ്‌ മലയാളികള്‍.

തമിള്‍ നാട്. അവിടെ ഇപ്പോള്‍ ശ്രീ ലങ്കന്‍ ജനങ്ങളെ എങ്ങിനെ സംരക്ഷിക്കാം, കേരളത്തിന്‌ എങ്ങിനെ പണി കൊടുക്കാം ( മുല്ലപ്പെരിയാര്‍ ) എന്ന വിഷയത്തില്‍ സമഗ്രമായി മുന്നേറിക്കൊണ്ടിരിക്കുവാണു. അവര്‍ ഇന്ത്യ മഹാ രാജ്യത്തിന്‍റെ ഭാഗമേ അല്ല എന്ന ചിന്തയില്‍ ആണ് പോകുന്നത്. ഹിന്ദി എന്നത് അവര്‍ അംഗീകരിക്കുന്നില്ല. അതു അവരുടെ രാജ്യ ഭാഷ അല്ല എന്നാണു സംസാരം. പിന്നെ, അയല്‍ സംസ്ഥാനങ്ങളെ അയല്‍ രാജ്യങ്ങള്‍ പോലെയാണ് കാണുന്നത്. അതല്ലേ, കേരളത്തിലുള്ള ഒരു സംഗതിയെ, അവരുടെ സ്വന്തം എന്ന് പറഞ്ഞു നടക്കുന്നത്. ഇങ്ങിനെ പോയാല്‍, അവര്‍ സ്വയം ഒരു രാജ്യം ഉണ്ടാക്കുന്നതിനു കാല താമസം വരില്ല.

ഏറ്റവും വലിയ പ്രശ്നങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുവാണു, ആന്ധ്രാ പ്രദേശ്‌. ആന്ധ്ര എന്നത് സംസ്കൃത ഭാഷയാണ്‌. അതിന്‍റെ അര്‍ഥം, ഹൃദയം എന്നാണു. ഹൃദയം വെട്ടിമുരിക്കണം എന്ന് പറഞ്ഞാണ് അവിടെ ഇപ്പോള്‍ അടി. അതെ തുടര്‍ന്നാണ്‌, മറ്റു സംസ്ഥാനങ്ങളിലും പ്രശ്നങ്ങള്‍. ആന്ധ്ര രണ്ടാക്കിയാല്‍, ബംഗാള്‍, യു പി, തമിള്‍ നാട് എന്നിങ്ങനെ പല സംസ്ഥാനങ്ങളും രണ്ടാക്കണം എന്ന് വാദിച്ചു കൊണ്ടിരിക്കുവാണ്, ഇപ്പോള്‍.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍, ഇപ്പോള്‍ നടക്കുന്നത് വളരെ സ്വാര്‍ഥമായ ഒരു വാക്കേറ്റമാണ്. മുംബൈ മറാട്ടികളുടെ മാത്രമാണ് എന്ന വാദം. മുംബൈ എന്തേ ഇന്ത്യ മാഹാ രാജ്യത്തില്‍ അല്ലേ? മറാട്ടികള്‍ എന്തേ ഭാരതീയര്‍ അല്ലേ?

ഈ ഒരു അവസ്ഥ തുടര്‍ന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും അതെ പോലെ ഉള്ള പ്രശ്നങ്ങള്‍ ഉരുത്തിരിയും. അതു, ഭാരതം എന്ന മഹത്തായ രാജ്യത്തിന്‍റെ അസ്ഥിവാരം തോണ്ടുന്നതാവും. ഒരു പക്ഷെ ഇന്ത്യ എന്നത് പല പല ചെറു രാജ്യങ്ങളായി മാറിയേക്കാം. അതു ഏറ്റവും ഭീകരമായ ഒരു അവസ്ഥയാകും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സ്ഥിതിയും ഒട്ടും മോശമല്ല. ഉള്‍ഫ തീവ്രവാദം, ചൈനയുടെ നിരന്തരമായ തള്ളിക്കയറ്റം, പാകിസ്ഥാനില്‍ നിന്ന്, ചൈനയുടെ പിന്‍ ബലത്തോടെയുള്ള തീവ്ര വാദം, എന്നിങ്ങനെ പല പല പ്രശ്നങ്ങളാല്‍ അനുദിനം കലുഷിതമായി കൊണ്ടിരിക്കുവാണ്.

നമ്മുടെ സര്‍ക്കാര്‍ ഒരു തണുപ്പന്‍ നയങ്ങള്‍ സ്വീകരിക്കുന്നത് കൊണ്ടുള്ള ദുരവസ്ഥയാണ് ഇതെല്ലാറ്റിനും കാരണം. അമ്പതു വര്‍ഷം കൊണ്ടുള്ള ചൈനയുടെ കടന്നു കയറ്റം, അത്രയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ അറിയുന്നത് പോലും. നോക്കണേ, സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം. ഇനി ഭൂ പടത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഭാരതത്തില്‍ മാത്രമേ കിട്ടൂ, തല ( കാശ്മീര്‍ ) ഉള്ള ഒരു ഭൂ പടം. മറിച്ചു, ഒരു അന്താരാഷ്‌ട്ര ഭൂ പടം വാങ്ങിയാല്‍ ( ഇന്ത്യക്ക് പുറത്തു നിന്ന് ), അതില്‍ ഇന്ത്യക്ക് തല ഇല്ല. അതു പാകിസ്ഥാന് കൊടുത്തിരിക്കുവാണു മറ്റു രാജ്യക്കാര്‍. എന്നാല്‍ പാകിസ്താന്‍ ഉണ്ടായതോ, ഹിന്ദുസ്ഥാനില്‍ നിന്നും. ഇതും, നമ്മുടെ സര്‍ക്കാരിന്‍റെ കുഴപ്പം തന്നെ. ഏറ്റവും അടുത്ത് തന്നെ നടന്ന അന്താ രാഷ്ട്ര കായിക മേളയില്‍, ഇന്ത്യയുടെ ദേശീയ ഗാനത്തെ അപമാനിച്ചു. എന്നിട്ട് സര്‍ക്കാര്‍ എന്തെങ്കിലും നടപടി കൈക്കൊണ്ടോ? ഇല്ല.

ചുരുക്കി പറഞ്ഞാല്‍, ഈ ബലൂണ്‍ വീര്‍ത്തു തീരാന്‍ ഇനി അധികം താമസം വരികയില്ല, ഇങ്ങിനെ പോകുവാണെങ്കില്‍. മുഴുവന്‍ വീര്‍ത്താലോ? പൊട്ടാനും അധികം താമസം വേണ്ടി വരില്ല. സൂക്ഷിച്ചോ. പൊട്ടിയാല്‍ നമ്മുടെ എല്ലാം നില നില്പിനെ തന്നെ ബാധിക്കും. ജാഗ്രതൈ.

2 comments:

Unknown said...

hahahah...Kollam

Rejeesh Sanathanan said...

മുംബെയിലെ പ്രശ്നം എന്തായാലും കേരളത്തിലുണ്ടാകില്ല. കേരളം എങ്ങനെ ആര്‍ക്കെങ്കിലും എഴുതിക്കൊടുക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഗവേഷിക്കുന്നുണ്ട്..........

Powered by Blogger.