സായന്തനത്തിലെ നോക്കുകുത്തികള്‍
മുപ്പത്തിയാറു മണിക്കൂര്‍ തുടര്‍ച്ചയായി ഉള്ള ജോലിയുടെ ആദ്യ ഖട്ടം കഴിഞ്ഞപ്പോള്‍ ഭയങ്കരമായ വിശപ്പനുഭവപ്പെട്ടു. എന്തിനാണോ ആവോ? അടുത്ത പന്ത്രണ്ടു മണിക്കൂര്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യാനുള്ള ശക്തിക്കാവും. ഇനി വീട്ടില്‍ ചെന്ന് വല്ലതും വച്ചു കഴിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ട് ഹോട്ടലില്‍ നിന്നാവാം ഇന്നത്തെ രാത്രി ഭക്ഷണം. നമ്മുടെ സ്ഥിരം ഹോട്ടലില്‍ പതിവില്‍ ഏറെ ആളുകളെ ഞായറാഴ്ച വൈകുന്നേരം കണ്ടപ്പോള്‍ ഇത്തിരി അദ്ഭുതം തോന്നാതിരുന്നില്ല. കാരണം, നമ്മുടെ നാട്ടിലെ പോലെ ഭക്ഷണം കഴിക്കാന്‍ മാത്രമല്ല ആളുകള്‍ വരുന്നത്. വെറുതെ ഇരുന്നു വര്‍ത്തമാനം പറയാനും കൂടിയാണ്. വെറുതെ സമയം കൊല്ലാന്‍ വന്നിരിക്കുന്നവരോട് ആരും ഒന്നും ചോദിക്കുകയും ഇല്ല. അവര്‍ക്ക് വേണമെങ്കില്‍ കഴിക്കാം, വേണ്ടായെങ്കില്‍ വെറുതെ സമയം കൊന്നിട്ട് പോകാം. ഞായറാഴ്ച അധികം ആളുകള്‍ സ്ഥിരം സ്ഥലങ്ങളില്‍ ഭക്ഷണത്തിനായി വരാറില്ല. അതിവിടുത്തെ ഒരു രീതി ആണ്.
അകത്തോട്ടു കടന്നപ്പോഴല്ലേ, പതിവില്‍ കവിഞ്ഞ തിരക്കിന്‍റെ "ഗുട്ടന്‍സ്" പിടി കിട്ടിയത്. രണ്ട് പെണ്ണുങ്ങള്‍ ഇരുന്നു എന്തോ കാര്യമായി "സമയം കൊല്ലുന്നു". അതില്‍ ഒരുത്തി, നമ്മുടെ കഥാ നായിക ( അങ്ങിനെ വിളിക്കണോ?) നല്ല "സീനറി" കാട്ടിയാണ് ഇരിക്കുന്നത്. രഹസ്യങ്ങളില്‍ കാട്ടേണ്ടതു പരസ്യമായി കാണിച്ചു കൊണ്ടേയിരിക്കുന്നു. അത്ര തന്നെ. അവളുടെ പകുതിയില്‍ ഏറെ പുറത്തു കാണാവുന്ന മുലകളില്‍ കണ്ണും നട്ട് നില്‍ക്കുന്നവരാണ് ഏറെയും. എന്തായാലും, എന്‍റെ വിശപ്പടങ്ങേണ്ടേ? രണ്ട് ചപ്പാത്തിക്ക് പറഞ്ഞിട്ട്, ഞാനും ഒരു മൂലയ്ക്ക് ഇരിപ്പായി.
നില്‍ക്കുന്നവരില്‍ രണ്ട് പേരുടെ നില്‍പ്പ് അത്ര പന്തിയല്ലെന്ന് ഒറ്റ നോട്ടത്തിലെ എനിക്ക് പിടികിട്ടി. കാരണം, അവന്മാര് അവളുടെ കാലു മുതല്‍ മൊത്തം കണ്ണ് കൊണ്ട് പരിശോധനയാണ്. അവള്‍ എപ്പോള്‍ എഴുന്നേല്‍ക്കും എന്ന് നോക്കി നില്‍ക്കുമ്പോലെ. ഇവന്മാരുടെ അടുത്ത നടപടി എന്തു എന്നായി എന്‍റെ ചിന്ത. എന്തായാലും നായിക എഴുന്നേറ്റു, അവസാനം. അപ്പോഴല്ലേ, അടിയിലും, തഥൈവ. ഒരുമാതിരി എല്ലാം കാണാം. നമ്മുടെ വില്ലന്മാര്‍ പതുക്കെ വാതില്‍ക്കലോട്ടു നീങ്ങി നില്‍പ്പായി. അപ്പോഴേ ഏതാണ്ടൊക്കെ എനിക്കൂഹിക്കാന്‍ കഴിഞ്ഞു.
എന്തായാലും, ഉദ്ദേശിച്ചപോലെ അവള്‍ ഇറങ്ങിയപ്പോള്‍, അവളുടെ അസ്ഥാനത്ത് രണ്ട് പേരുടെയും കൈ പതിഞ്ഞു. പിന്നെ, എന്തായിരുന്നു പൂരം. നല്ല പച്ച തെറി സായിപ്പിന്‍റെ ഭാഷയില്‍. ഹോ, കഴിച്ചോണ്ടിരുന്ന ചപ്പാത്തി ഇത്തിരി കൂടിപ്പോയോ എന്ന് സംശയം. അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം വയറു നിറഞ്ഞ പോലെ തോന്നി.
ഇത്രയൊക്കെ നടന്നപ്പോള്‍, ഇത് ചെയ്തതും കാട്ടിയതും വല്ല വിദേശികളും ആണ് എന്ന് നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍ ക്ഷമിക്കണം. നമ്മുടെ ഇന്ത്യന്‍സ് തന്നെ. നല്ല ഒന്നാന്തിരം തമിഴര്‍. ഒരു തമിഴത്തി പെണ്ണും കുറെ തമിഴ് ചെറുക്കന്മാരും. അവിടെ ഇരുന്നു ഒരു നിമിഷം ഞാനോന്നോര്‍ത്തു പോയി. അങ്ങ് പടിഞ്ഞാറന്‍ നാടുകളില്‍, തൊലിപ്പുറത്തെ രോഗങ്ങള്‍ ഒഴിവാക്കാന്‍ അവിടുത്തുകാര്‍ അല്‍പ വസ്ത്രധാരണം ചെയ്യുമ്പോള്‍, ഇവിടെ ഉള്ളത് ( ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു) കാട്ടാനുള്ള വെമ്പല്‍. ഇതിന്‍റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ? മാന്യമായി വസ്ത്രം ധരിച്ചു നടന്നാല്‍ എന്താ? രഹസ്യങ്ങളില്‍ കാട്ടേണ്ടത്, എന്തിനു പരസ്യമായി കാട്ടണം ? അതു മൂലം ഉള്ള ഭാവിഷത്തുകലല്ലേ ഇതൊക്കെ ?
ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണ് ഇത്. ഭാഗ്യം, തലയില്‍ തട്ടമിടാന്‍ കര്‍ക്കശമായി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു മുസ്ലിം രാജ്യമായത്. അല്ലായിരുന്നെങ്കില്‍ മിക്ക പെണ്ണുങ്ങളെയും തുണിയില്ലാതെ കാണേണ്ടി വന്നേനെ. ജീവിതത്തിലെ നോക്കുകുത്തികള്‍; അങ്ങിനെ വിശേഷിപ്പിക്കാന്‍ തോന്നുന്നു. അതിനും ഒരു കാരണം ഉണ്ട്. "ലോക പ്രണയ ദിനത്തില്‍" പരസ്യമായി പത്ര മാധ്യമങ്ങളിലൂടെ ഇവിടുത്തെ പെണ്‍കുട്ടികള്‍ പറഞ്ഞു. "അന്നേ ദിവസം അവര്‍ പാന്‍റി ധരിക്കാതെ ആകും നടക്കുക." തങ്ങളുടെ കാമുകന്മാരോടുള്ള പ്രണയത്തിന്‍റെ "ആഴം" കാട്ടാനാണ് പോലും. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ, ഞാന്‍ പറഞ്ഞതിന്‍റെ "അര്‍ത്ഥം" ? ഇനിയും എന്തൊക്കെ കാണേണ്ടി, കേള്‍ക്കേണ്ടി വരുമോ ആവോ?
No comments:
Post a Comment