മദ്യപിച്ചാല്‍ വണ്ടി പിണങ്ങും
മദ്യപിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് തടയിടാന്‍ ഇതാ ഒരു പുതിയ വിദ്യ. ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ നിസ്സാന്‍ ആണ് ഈ വിദ്യ അവതരിപ്പിക്കുന്നത്. പോലീസുകാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന, ശ്വാസം പരിശോധിക്കുന്നത് പോലുള്ള ഒരുതരം സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2007 പകുതിയോടു കൂടിയാണ് ഈ സാങ്കേതിക വിദ്യയിലുള്ള സങ്കല്‍പ കാര്‍ പുറത്തിറക്കിയത്.
നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ, വാഹനത്തിലെ ലഹരി അറിയാനുള്ള സെന്‍സറുകള്‍ നിങ്ങളുടെ വിയര്‍പ്പ്, ശരീരത്തിന്‍റെ മണം എന്നിവ കണ്ടെത്തും. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ദിശ സഹായി നിങ്ങളെ ബോധാവാന്മാരാക്കാനുള്ള ശ്രമം നടത്തും. കൂടെ കൂടെ വിളിച്ചു പറയും, നിങ്ങള്‍ മദ്യപിച്ചാണ് വണ്ടി ഓടിക്കുന്നത്. എന്നിട്ടും കേള്‍ക്കാന്‍ ഭാവമില്ലെങ്കില്‍, ഒരു പക്ഷെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുവാന്‍ പോലും സമ്മതിക്കൂല്ല. കാറിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ നിങ്ങളുടെ കണ്ണുകള്‍ പരിശോധിച്ച്, നിങ്ങള്‍ യാത്ര തുടരണോ വേണ്ടയോ എന്ന് നിര്‍ദേശങ്ങള്‍ തരും.
കൂടുതല്‍ വിവരങ്ങള്‍ക്ക്, നിസ്സാന്‍ വെബ് പേജ് സന്ദര്‍ശിക്കുക.
No comments:
Post a Comment