സ്വപ്‌നങ്ങള്‍
ഇതൊരു സ്വപ്നത്തെക്കുറിച്ചല്ല എഴുതുന്നത്. മറിച്ച്, അങ്ങിനെ ആയിരുന്നെങ്കില്‍, അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ എന്നുള്ള ഒരു ആഗ്രഹത്തെക്കുറിച്ചാണ് . ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍.
കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു കേരളത്തില്‍ വ്യാപാരികള്‍ കടയടച്ചു പ്രതിഷേധിക്കുന്നു. രണ്ട് സഭകളും വിലക്കയറ്റത്തെക്കുറിച്ചുള്ള ബഹളം മൂലം നിറുത്തിവച്ചു. വ്യാപാരികളുടെ പ്രശ്നം വിലക്കയറ്റമല്ല; അവര്‍ക്ക് കേരളത്തില്‍ നടപ്പാകാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആധിയാണ്. പട്ടിയൊട്ടു തിന്നുകയുമില്ല പശുവിനെയൊട്ടു തീറ്റിക്കുകയുമില്ല എന്ന് പറഞ്ഞപോലാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളെക്കുറിച്ച് ഒരു വേവലാതി പോലും ഇല്ല. ദേശീയ പാത 30 ല്‍ നിന്ന് 45 ആക്കി വീതി വര്‍ദ്ധിപ്പിക്കുന്നതാണ് അവരുടെ പ്രശ്നം. സ്ഥലമില്ലാത്ത റോഡില്‍ കൂടി നാട്ടുകാര് എങ്ങിനെ വണ്ടി ഓടിക്കും?
കേന്ദ്രത്തില്‍ ഇന്നലെയും രണ്ട് സഭകളും സ്തംഭിച്ചു, വിലക്കയറ്റം മൂലം. നമ്മുടെ മുഖ്യനും ഈ സ്തംഭനത്തിന് പിന്തുണയാണ്. ഇവനൊക്കെ ഒരു ദിവസം തൂറാന്‍ മുട്ടിയിട്ടു സ്തംഭിച്ചിരുന്നാല്‍ എന്താകും അവസ്ഥ? അതെ പോലാണ് ഇപ്പോള്‍ നമ്മുടെ നാടിന്‍റെയും അവസ്ഥ. വിലക്കയറ്റം അനിവാര്യമാണ്. എന്നാല്‍ അതിനു പരിഹാരം കാണേണ്ടവര്‍ സ്തംഭിപ്പിച്ചാല്‍? കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യന്‍, കേന്ദ്രം പെട്രോളിന് വിലക്കൂട്ടിയതാണ് എല്ലാറ്റിനും കാരണം എന്ന് പരാതി പറഞ്ഞു. പക്ഷെ, കേന്ദ്ര പെട്രോളിയം മന്ത്രി, കേരള സര്‍ക്കാര്‍ അമിതമായി പെട്രോളിനും ഡീസലിനും ഈടാക്കുന്ന കാശിന്‍റെ കണക്കു നിരത്തിയപ്പോള്‍ മുഖ്യന്‍റെ പൊടി പോലും കണ്ടില്ല. വെറുതെ കുറ്റം പറയാനല്ലാതെ ഒന്നിനും പരിഹാരം കാണാന്‍ ഇവര്‍ക്ക് സാധ്യമല്ല.
റേഡിയൊവിലൂടെ ഈയിടക്ക് കേള്‍ക്കുകയുണ്ടായി, ദുബായിലും പെട്രോളിന് വിലക്കൂടി, അതും രണ്ടാഴ്ചക്കുള്ളില്‍ രണ്ടാമത്തെ പ്രാവശ്യം. മലേഷ്യയിലും വിലക്കൂടുകയുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ടുള്ള ചന്തയില്‍ പോയപ്പോള്‍ എല്ലാ സാധനത്തിനും വില കൂടി. ഒരു സാമ്പാറിനുള്ള പച്ചക്കറി മുന്‍പ് 5 റിങ്ങിട്ടിനു വാങ്ങിയിരുന്നെങ്കില്‍ ഇന്നലെ അതു 9 റിങ്ങിട്ട് ആയി. എല്ലാത്തിനും ഭയങ്കര വില. എന്നിട്ട് ഇവിടൊ, ആര്‍ക്കും ഒരു പരാതിയും ഇല്ല. കാരണം പരാതിപ്പെടാന്‍ പറ്റില്ല. സമരം ചെയ്തുകൂടാ എന്ന് നിയമം ഉള്ള ഒരു രാജ്യമാണ് ഇത്. ഇവിടെ സമരം ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാം. അതിനാല്‍ ഇവിടെ ആരും സമരം ചെയ്യില്ല.
ഒന്നു സ്വപ്നം കണ്ടുപോയി, നമ്മുടെ നാട്ടില്‍ സമരമില്ലാത്ത അവസ്ഥ. ഹോ, മലയാളികള്‍ക്ക് അതു ആലോചിക്കാന്‍ പോലും പറ്റില്ല. വില കൂടുന്നു എന്ന് കേള്‍ക്കുമ്പോഴേ എല്ലാ പത്രമോഫീസുകളിലും വിളിച്ചു ചോദിക്കും, നാളെ ഹര്‍ത്താല്‍ കാണുമോ? അപ്പോള്‍ സമരം ചെയ്‌താല്‍ ജയിലില്‍ ആകും എന്ന ഒരു നിയമം ഉണ്ടെങ്കിലോ? നല്ല കഥയായി. അതിനു കുറെ നല്ല വശങ്ങളും ദോഷ വശങ്ങളും ഉണ്ട്. അതിനെക്കുറിച്ച് ഇവിടെ ഇപ്പോള്‍ പറയുന്നില്ല. മുംബൈ, ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ സമരം ഒരിക്കലും ഏശുകില്ല. മറ്റുള്ള സ്ഥലങ്ങളില്‍ സമരം തകൃതിയായി നടക്കുമ്പോള്‍ ഇവിടെ സാധാരണ ഗതിയില്‍ എല്ലാം മുന്നോട്ടു പോകും. അതു പോലെ എങ്ങാനും നമ്മുടെ കൊച്ചു കേരളമായാല്‍, എന്താകും? ചിന്തിക്കാന്‍ കൂടി വയ്യ.
കഴിഞ്ഞ ദിവസം "ഇന്‍സെപ്ഷന്‍" എന്ന പടം കണ്ടു. അതു കണ്ടപ്പോള്‍ വീണ്ടും ഒരു മോഹം. അങ്ങിനെ ഒരു കഴിവ് ഉണ്ടായിരുന്നെങ്കില്‍, അതു നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ പ്രയോഗിച്ചിട്ടു, എല്ലാവരുടെയും മനസ്സ് ഒന്നു മാറ്റി, നല്ലതിനെക്കുറിച്ച് മാത്രം അവരെക്കൊണ്ടു ചിന്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്. പിണറായിയുടെയും, കൊടിയേരിയുടേയും, അച്ചുമാമയുടെയും മനസ്സിനെ മാറ്റുക. ആര്‍ക്കും പാര വക്കാതെ ജനങ്ങള്‍ക്ക് നന്മ മാത്രം എങ്ങിനെ ചെയ്യാം എന്ന് അവരെക്കൊണ്ടു ചിന്തിപ്പിക്കുക. ഒരു സുപ്രഭാതത്തില്‍ ഇങ്ങിനെ എങ്ങാനും സംഭവിച്ചാല്‍, എന്താകും?
എല്ലാം ഒരു പാഴ് മോഹം മാത്രം. ഒരിക്കലും നടക്കാത്ത അകാല ചരമം പ്രാപിച്ച സ്വപ്‌നങ്ങള്‍. എപ്പോഴും സ്വപ്നമായി ഇരിക്കാന്‍ മാത്രം വിധിച്ച ആഗ്രഹങ്ങള്‍. ഇനിയും ഇങ്ങിനെ ചില ആഗ്രഹങ്ങള്‍ അവശേഷിക്കുന്നു.
1 comment:
സ്വപ്‌നങ്ങള്‍ അതാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുനത്.. കാശുമുടക്ക് ഇല്ലാതെ കാണാന്‍ കഴിയുന്നതല്ലേ കാണു
Post a Comment