കേരളം : കേരള വഴിമാറുമ്പോള്‍
ഇന്നലെ അച്ചുമ്മാമ പ്രഖ്യാപിച്ചു, കേരളത്തിന്‍റെ പേര് ഇനി മുതല്‍ കേരളം എന്ന് മാറ്റാനുള്ള ശ്രമം നടത്തും. ഇത് അച്ചുമ്മാമയുടെ ആഗ്രഹമാണോ, അതോ വേറെ വല്ലവരുടെ ആഗ്രഹമാണോ എന്നറിയില്ല. എന്തായാലും, അവസാന തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞതിനു ശേഷം മാത്രം. സി പി എം നിയമ സഭാംഗം ബാബു പെള്ളിശേരിയാണ് ഇത് സഭയില്‍ ഉന്നയിച്ചത്. പുള്ളിയുടെ ന്യായം, ബോംബെ മുംബൈ ആകാമെങ്കില്‍, കല്‍ക്കട്ട കൊല്‍കത്ത ആകാമെങ്കില്‍, എന്തു കൊണ്ട് കേരള കേരളം ആയിക്കൂടാ?
കേരള കേരളം ആയാലും, ഇല്ലെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും ചേതമുണ്ടോ? വല്ല ഗുണവും ഉണ്ടോ? പേര് മാറിയാലെങ്കിലും ഇവിടുള്ള ഗുണവതികാരങ്ങള്‍ക്ക് മാറ്റമുണ്ടാകുമോ? വിനോദ സഞ്ചാര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പരാതി, വിദേശികള്‍ക്ക് നമ്മുടെ പേര് ഉച്ചരിക്കാന്‍ പ്രയാസമാണെന്ന്. വിദേശികളുടെ ഉച്ചാരണ പ്രയാസം ഓര്‍ത്തിട്ടാണ് ഇവര്‍ക്ക് സങ്കടം. എന്നാല്‍ നമ്മളൊക്കെ വിദേശ സഞ്ചാരത്തിനു പോകുമ്പോള്‍, അവരാരെങ്കിലും നമ്മുടെ പ്രയാസം ഓര്‍ത്തു പേര് മാറ്റുമോ? ഇവരോടൊക്കെ ബ്രിട്ടനിലെ വെല്ഷില്‍ ഉള്ള സ്ഥലങ്ങളുടെ പേര് വായിക്കാന്‍ പറയണം. ഈ പേരൊക്കെ "Pontrhydfendigaid, Cerrigydrudion" അല്ലെങ്കില്‍ റഷ്യന്‍ ഭാഷയിലുള്ള "pochemuchka" (പോശേമുച്ച്ക) ഒക്കെ എങ്ങിനെ വായിക്കും?
ഒരു പെരുമാറ്റത്തിന്‍റെ പേരിലാകും ഇനി അടുത്ത സമരങ്ങള്‍. ആര്‍ക്കറിയാം. പേര് മാറിയാലും ഇല്ലെങ്കിലും, ഇവിടുത്തെ നേതാക്കന്മാരുടെ സ്വഭാവം എന്നെങ്കിലും മാറുമോ? എല്ലാത്തിനും ചൈനയെ കൂട്ട് പിടിക്കുന്ന അവര്‍, ഇപ്പോള്‍ ചൈനയില്‍ പരിഷ്കാരം വന്നത് എങ്ങിനെ എന്ന് പഠിക്കാന്‍ കുറേയെണ്ണത്തിനെ പറഞ്ഞു വിട്ടിരിക്കുവാണ്. അതൊക്കെ പഠിച്ചിട്ടു ഇവിടെ ഇതൊക്കെ എന്ന് വരാനാണാവോ? കാത്തിരുന്നു കാണുക തന്നെ.
No comments:
Post a Comment