പോലൊരു കറി

ഹോ, സമ്മതിക്കണം; നമ്മുടെ അമ്മമാരെയും, പെങ്ങന്മാരേയും, ഭാര്യമാരെയും പിന്നെ പാചകത്തില്‍ സാമര്‍ദ്ധ്യമുള്ളവരെയെല്ലാം.  വളരെ കുറച്ചു സാധനങ്ങള്‍ കൊണ്ട് അവര്‍ എത്ര ഭംഗിയായാണ് നല്ല നല്ല കറികള്‍ ഉണ്ടാക്കുക!!.  എന്‍റെ അമ്മ കുറച്ചു നാള്‍ എന്നോട് കൂടെ ബോംബെയില്‍ താമസിച്ചപ്പോള്‍ വളരെ കുറച്ചു സാധനങ്ങള്‍ കൊണ്ട് നല്ല കറി ഉണ്ടാക്കി തന്നിട്ടുണ്ട്.  അപ്പോള്‍ ഞാന്‍ പറയുമായിരുന്നു; "ഇത് കൊണ്ടൊന്നും കറി വക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല".  ഇന്നും ഏതാണ്ട് അതേ അവസ്ഥയായിരുന്നു.  

രാവിലെ മുതല്‍ ആലോചനയാണ്, എന്താ ഉച്ചക്ക് കറി വക്കുക.  അവസാനം തീരുമാനിച്ചു, ഒരു തീയല്‍ വക്കാം; വര്‍ഷങ്ങള്‍ക്കു മുന്‍പ് വച്ചിട്ടുള്ള ഒരു അവ്യക്തമായ ഓര്‍മ മാത്രമേ ഉള്ളൂ. അതു മതി.  അവസാനം, കറി വക്കാനുള്ള പണിപ്പുരയില്‍ കയറി. വച്ചു വച്ചു വന്നപ്പോള്‍ അതു തീയലു "പോലൊരു കറി" ആയി. രണ്ടിനും ഇടക്കുള്ള അവസ്ഥ. ഏതാണ്ട് കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയുടെ മാതിരി.  ഈ പരീക്ഷണത്തിന്‌ ബാലിയാടാവാന്‍ ഭാര്യ സ്ഥലത്തില്ലാഞ്ഞത് ഭാഗ്യം.  കുറ്റം പറയരുതല്ലോ, വേറെ ആരെക്കൊണ്ടു പരീക്ഷിക്കുന്നതിലും ഭേദമല്ലേ സ്വന്തം ഭാര്യയുടെ അടുത്ത് പരീക്ഷിക്കുന്നത്?  ചോറിന്‍റെ കൂടെ കഴിച്ചപ്പോള്‍ നല്ല രുചി.  ഞാന്‍ വച്ചത് കൊണ്ടാണോ ആവോ?  അതോ വയറു നല്ലായിട്ട് വിശന്നിട്ടാണോ?

ഒരിക്കല്‍ എന്‍റെ സഹ മുറിയന്മാര്‍ മദ്യ സേവ ചെയ്യാനിരുന്നു.  കൂട്ടത്തില്‍ വെള്ളമടിക്കാത്തത് ഞാന്‍ മാത്രം. അവര്‍ എനിക്കൊരു പണി തന്നു; കാളയിറച്ചി കറി വക്കുക.  ഒരേയൊരു ഉപാധി, മദ്യ സേവ മൂത്ത് വരുമ്പോള്‍, ഇറച്ചിചാറ് നക്കാന്‍ വേണം.  ശരി, നമ്മള് പാവം, കറി വക്കാന്‍ തുടങ്ങി.  അവര്‍ക്ക് ചാറ് വേണ്ടേ?  അങ്ങിനെ നല്ലോണം വച്ചു വന്നപ്പോള്‍, അതു "ഇറച്ചി സാമ്പാര്‍" ആയി. ചാറിനു ചാറ്, കഷണത്തിന് കഷണം.  അതും "പോലൊരു കറി" ആയി.  എല്ലാത്തിന്‍റെയും ബോധം പോയത് എന്‍റെ ഭാഗ്യം. 

2 comments:

ചാര്‍ളി (ഓ..ചുമ്മാ ) said...

ബെസ്റ്റ്..
അറിയാത്തയാള്‍ ഹരിശ്രീ കുറിക്കുന്നത് തീയല്‍ വച്ചിട്ട്..ഹാഹാ.
വല്ല മോരുകറിം നോക്കാന്‍ മേലായിരുന്നോ ?

Jishad Cronic said...

ഹാഹാ കൊള്ളാം...

Powered by Blogger.