പുറം ജോലി കരാര്‍

അമേരിക്കയിലെ എന്‍ ബി സി ചാനല്‍ ഈ മാസം 23 മുതല്‍ ഔട്ട്‌സോഴ്സ് എന്ന പേരില്‍ ഒരു നാടക പരിപാടി തുടങ്ങുവാണ്.  അതിന്‍റെ പരമ പ്രധാന ഉദ്ദേശം, നമ്മുടെ ഭാരതത്തെയും ഭാരതീയരെയും കരി വാരി തേക്കുക എന്നുള്ളതാണ്. അല്ലാതെ വേറെ എന്തു പറയാനാ ?  സംശയം ഉണ്ടെങ്കില്‍ അതിന്‍റെ ഒരു ചെറിയ ദൃശ്യം കണ്ടു നോക്കൂ.  ഇതില്‍ തൊടൂ.

വര്‍ദ്ധിച്ചു വരുന്ന ഇന്ത്യ വിരുദ്ധ പ്രതിഭാസത്തിനു ആക്കം കൂട്ടാനേ ഇത് ഉപകരിക്കുകയുള്ളൂ.  ആദ്യം അതില്‍ സമ്പര്‍ക്ക ശാലയുടെ കാര്യക്കാരന്‍ (ശരിക്കുള്ള മലയാളം പരീക്ഷിക്കുവാണേ, ഒന്നും തോന്നരുതേ) കാപ്പി കുടിക്കുന്ന പാത്രം നോക്കൂ.  കക്കൂസിന്‍റെ  ആകൃതി.  അതിനര്‍ത്ഥം എന്താ?  നമ്മളൊക്കെ സായിപ്പന്മാരുടെ "ഉച്ചിഷ്ടവും അമേധ്യവും" അമൃത് പോലെ കഴിക്കുക എന്നാണോ?  പിന്നെ, പരിചയപ്പെടുന്ന ഒരു രംഗം ഉണ്ട്.  അതില്‍ അവന്‍റെ പേര് പറയുന്നത് കേള്‍ക്കൂ.  "മാന്‍ മീറ്റ്" വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യ ഇറച്ചി അല്ലെങ്കില്‍ മനുഷ്യന്‍ കണ്ടു മുട്ടല്‍ .  അതിലെ ഒരു സംഭാഷണത്തില്‍ ഇത് ഇന്ത്യയില്‍ നിന്നാണോ എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുന്ന ഒരു രംഗം ഉണ്ട്.  അതില്‍ അവരുടെ തെറി എന്താ.   അതിനു മറുപടിയായി പറയുന്നത് "അല്ല ഇത്, ഡീട്രീയൊട്ട്, എന്ന സ്ഥലത്ത് നിന്നാണ്. ഈ സ്ഥലം, കറുത്ത വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന സ്ഥലം ആണ്.  അപ്പോള്‍ വീണ്ടും ഭാരതീയരെ ഒരു തരാം താഴ്ത്തല്‍ .   

ഇന്ത്യാക്കാരെ എന്തു പറഞ്ഞാലും, ചെയ്താലും തിരിച്ചൊന്നും പറയില്ല, ചെയ്യില്ല എന്ന തോന്നലാണോ ഇതിനു പിന്നില്‍ ?  ഇത് കുറച്ചു കൂടിപ്പോയി.  നമ്മള്‍ ഭാരതീയ സംസ്കാരം കാത്തു സൂക്ഷിക്കുന്നതിലുള്ള വിനയാണോ എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.  സഹനമാണ് നമ്മുടെ സമരം എന്നതില്‍ നിന്ന് വ്യതിചലിക്കേണ്ടി വരുമെന്ന് തോന്നുന്നു.  ഇതേ പോലൊരു പരിപാടി അമേരിക്കക്കാരനെ കുറിച്ചായിരുന്നെങ്കില്‍ ഇവിടെ ഇപ്പോള്‍ എന്താ പുകില്‍ ?  ചിലപ്പോള്‍ അമേരിക്ക ഇന്ത്യയെ ഉപരോധിക്കുക വരെ ചെയ്തേനെ.

ഒരു വശത്ത്‌ നിന്ന്, ഇന്ത്യ എപ്പോഴും നമ്മുടെ സുഹൃത്ത്‌ എന്ന് പറയുകയും മറു വശത്ത്‌ നിന്ന് ഇന്ത്യക്കിട്ട് കുത്തുക്കയും ചെയ്യുന്ന ഒബാമയെപ്പോലുള്ളവര്‍ക്ക് എന്തും കാട്ടാം, അല്ലേ ?  നമ്മുടെ മുന്‍ രാഷ്ട്രപതിയെ വരെ അവരുടെ ആള്‍ക്കാര്‍ ദേഹ പരിശോധന നടത്തിയത് ആരും മറന്നു കാണുകയില്ല എന്ന് വിശ്വസിക്കുന്നു.  ഒരുതരം പരസ്യമായ അവഹേളനം.  നമ്മള്‍ വളരെ മാന്യമായി ഇടപെടുമ്പോള്‍ നമ്മളെ ശരിക്കും അവഹേളിച്ചു താഴ്ത്തിക്കെട്ടുവാണ് ഇങ്ങിനെയുള്ളവര്‍ .  അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ പോലും ഇതിനെതിരെ രംഗത്ത് വന്നില്ല എന്നത് വളരെ ലജ്ജാവഹമാണ്.  ഇത് ശരിക്കും വംശീയമായ അധിക്ഷേപമാണ്‌.  ഇതിനെതിരെ നമ്മള്‍ പ്രതികര്‍ക്കണം. പ്രതികരിക്കൂ സുഹൃത്തുക്കളെ .  

No comments:

Powered by Blogger.