തിരഞ്ഞെടുപ്പ്
ഒരു പ്രാദേശിക തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം മുഴുവനും കണ്ടു സംതൃപ്തി അടഞ്ഞിട്ടു നാട് വിടേണ്ടി വന്ന ഒരു ഹത ഭാഗ്യനാണ്. ഇതുവരെയും വോട്ട് ചെയ്യാന്‍ പറ്റിയിട്ടില്ല. ഇപ്പ്രാവശ്യം എങ്കിലും ചെയ്യാം എന്ന് വിചാരിച്ചപ്പോള്‍ , നമ്മുടെ വിമാനവും സമ്മതിച്ചില്ല. അതിന്‍റെ സമയം, വോട്ടിംഗ് തുടങ്ങുന്നതിനു മുന്‍പേ ആയിപ്പോയി.
പ്രാദേശികവും, ബ്ലോക്കും, ജില്ലയും എല്ലാം കൂടി നാട്ടാര്‍ക്ക് കുറെ പ്രസംഗത്തിന്‍റെ ഒരു വെടിക്കെട്ട് തന്നെ നല്‍കി. നേരം വെളുക്കുംബോഴേ വെളുക്കെ ചിരിച്ചു വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടാറുള്ള അവര്‍ ഒരിക്കല്‍ വന്നപ്പോള്‍ വീടിന്‍റെ മുന്‍പിലുള്ള റോഡ് നന്നാക്കുന്ന തിരക്കിലായിരുന്നു ഞാന്‍ . പല പാര്‍ട്ടിക്കാരും കണ്ടു ചിരിച്ചു നടന്നു പോയി. വല്ലതും ചോദിച്ചാല്‍ വിനയാകുമെന്നു അവര്‍ക്കും അറിയാം. കാരണം, ഒരു വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത അതു, ഇപ്പോള്‍ ഒരു റോഡ് എന്ന് വിളിക്കാന്‍ പറ്റില്ല. അത്രയ്ക്ക് തകര്‍ന്ന അവസ്ഥ. അവര് ചിരിച്ചത് ചിലപ്പോള്‍ എന്നെ കളിയാക്കിയാവാം, അല്ലെങ്കില്‍ ജയിച്ചാല്‍ കുറെ കാശ് പോക്കെറ്റില്‍ വീഴാനുള്ള സാഹചര്യം കണ്ടിട്ടാവാം.
പിന്നെ കുറെ കൂട്ടര്‍ വീട്ടില്‍ വന്നപ്പോള്‍ , രണ്ട് വോട്ട് നഷ്ടപ്പെടാതിരിക്കാനുള്ള വഴിയെക്കുറിച്ചു കൂലങ്കഷമായ ഒരു ചര്‍ച്ച തന്നെ നടത്തി. പുതിയ ടിക്കെട്ടിന്‍റെ കാശും, പോയ കാശും തരാമെങ്കില്‍ ആലോചിക്കാം എന്ന് പറഞ്ഞപ്പോള്‍ , അവരുടെ ശരിക്കുള്ള രാഷ്ട്രീയ നിറം കണ്ടു.
മത്സരം ശരിക്കും ഒരു ത്രികോണം തന്നെയായിരുന്നു എന്‍റെ വാര്‍ഡില്‍ . കാരണം, മൂന്നു സ്ഥാനാര്‍ത്തികളും ഏതാണ്ട് അയല്‍ക്കാര്‍ , ഒരു പള്ളിയില്‍ കൂടി നടക്കുന്നവര്‍ . ഫലം വന്നപ്പോള്‍ അതിലൊരാള്‍ ചോദിച്ചു പോയി, ആര്‍ക്കും എന്നെ ഇഷ്ടമല്ലേ ? തോറ്റതിലെ നിരാശ ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്.
അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് കൂടി ഇവിടെ പൂര്‍ണമാകുകയായി. കൊട്ടി ഘോഷിച്ച പാര്‍ട്ടികള്‍ ഇപ്പോള്‍ വിശകലനത്തിന്‍റെ മൂടുപടം എടുത്തണിഞ്ഞിരിക്കുന്നു. ഫലം വരുമ്പോള്‍ നമ്മള്‍ക്ക് ചിരിക്കാം എന്ന് പറഞ്ഞ മുഖ്യന്‍റെ മുഖം പോലും ഇപ്പോള്‍ കാണാനില്ല. അടുത്ത അഞ്ചു വര്‍ഷത്തേക്ക് പാവം ജനങ്ങള്‍ ഈ പാവക്കൂത്തിലെ വെറും കഥാ പാത്രങ്ങള്‍ ആകാന്‍ പോകുന്നു; വെറും നോക്ക് കുത്തികള്‍ .

No comments:
Post a Comment