ക്ലേ പോട്ട് റൈസ് അഥവാ മണ്‍ ചട്ടിയിലെ ചോറ്
പഴയ കാലത്ത്, സ്റ്റീല്‍ പാത്രങ്ങള്‍ ഒക്കെ വരുന്നതിനു മുന്‍പ്, നമ്മുടെ പൂര്‍വികര്‍ മണ്‍ ചട്ടിയിലായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നതും, കഴിച്ചിരുന്നതും. എന്നാല്‍ കാലം പുരോഗമിച്ചതോടെ മണ്‍ ചട്ടി, പുരാ വസ്തു ശാലയില്‍ കാണുന്ന ഒരു ഉപകരണമായി പരിണമിച്ചു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പരസ്യമായി ആരെങ്കിലും മണ്‍ ചട്ടിയില്‍ കഴിച്ചാല്‍ നമ്മള്‍ അവരെ കളിയാക്കും. കണ്ടില്ലേ, പിശുക്കന്‍ അല്ലെങ്കില്‍ ദാരിദ്ര്യവാസി എന്നൊക്കെ പറയും.
ഒരിക്കല്‍ ഒരു ഭക്ഷണ ശാലകളുടെ ഇടയിലൂടെ നടന്നപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു, ക്ലേ പോട്ട് റൈസ്. അവിടെ സാമാന്യം തരക്കേടില്ലാത്ത തിരക്കും. കുറച്ചു നേരം അവിടെ നിന്ന് കണ്ടു, എന്താ സംഭവം. പഴയ സംഗതി തന്നെ. മണ്‍ ചട്ടിയില്‍ ചോറും, കുറച്ചു കറിയും കലര്‍ത്തി ഇത്തിരി നേരം വച്ചു ചൂടാക്കി ചട്ടിയോടെ തരും. കഴിച്ചോണം.
ഒരിക്കല്‍ മീന്‍ ചട്ടിയില്‍ ഇത്തിരി ചോറ് ഇട്ടു ഇളക്കി തിന്നപ്പോള്‍ ഭാര്യ കളിയാക്കി, ഈ മനുഷ്യന് നാണമുണ്ടോ? ആരെങ്കിലും കണ്ടാല്‍ എന്തു വിചാരിക്കും? അപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചു, വലിയ വലിയ ഷോപ്പിംഗ് മാളില്‍ ചെന്നിരുന്ന് " ക്ലേ പോട്ട് റൈസ് " കഴിക്കാന്‍ ആര്‍ക്കും മടിയില്ല. അതിനു അന്യായ കാശും കൊടുക്കും. സ്വന്തം വീട്ടില്‍ ഇത്തിരി രുചിയായി ചട്ടിയില്‍ ചോറിട്ടു കഴിച്ചപ്പോള്‍ എന്താ കഥ? അതിന്‍റെ ഒരു പടം വല്ല ഓര്‍കൂട്ടിലോ ഫേസ് ബുക്കിലോ ഇട്ടിരുന്നെങ്കില്‍ ലോകര്‍ നമ്മുടെ മാനം പോക്കിയേനെ. മറിച്ച്, "ക്ലേ പോട്ട് റൈസ് " കഴിക്കുന്നതിന്‍റെ പടം ഇട്ടാലോ, അഭിപ്രായം മാറും. "ആഹാ, അടിച്ചു പോളിക്കുവാണോ", " ഇത് ഏതു ഡിഷ് ആണ് ? ", " യമ്മി" എന്നിങ്ങനെ.
സംഗതിയുടെ പേര് സായിപ്പിന്‍റെ ഭാഷയില്‍ പറഞ്ഞപ്പോള്‍ ഇത്തിരി മാന്യത വന്നു എന്ന് എല്ലാവര്‍ക്കും തോന്നി. എന്നാല്‍ അതിലെ മൂല ഘടകം നമ്മുടെ പഴയ മണ്‍ ചട്ടിയാണെന്നത് എല്ലാവരും മറന്നു.
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്നത് എത്ര ശരിയാണ്.

No comments:
Post a Comment