വര്‍ണശലഭങ്ങള്‍
ഒരിക്കല്‍ കൂടി കലാലയ ജീവിതത്തില്‍ പ്രവേശിച്ചത് പോലെ തോന്നി, പുതിയ കാമ്പസില്‍ എത്തിയപ്പോള്‍. എല്ലായിടത്തും വര്‍ണശലഭങ്ങള്‍ പാറി പറക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ചിലതാണ് ഭക്ഷണ ശാലയും വ്യായാമ ശാലയും അതിനു മുന്നിലെ വിശ്രമ സ്ഥലവും. ഒരു ചായയുമായി അവിടെ ഇരുന്നാല്‍ തരുണീ മണികള്‍ വ്യായാമം ചെയ്യുന്നത് വ്യക്തമായി കണ്ട്, ചായ ആസ്വദിച്ചു കുടിക്കാമല്ലോ?
ഇ ഡി എസ്, എച്ച് പി യില്‍ ആയതിനു ശേഷം പെണ്‍പിള്ളേരുടെ എണ്ണം ഇത്തിരി കൂടിയിട്ടുണ്ട്. അതു നന്നായി അറിയാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. കാരണം, ഇവിടെ അങ്ങോളം ഇങ്ങോളം കറങ്ങി നടക്കുന്നത് മുഴുവന്‍ അവരാണല്ലോ? ചൈനീസ് പെണ്ണുങ്ങള്‍ മുട്ടിനു മുകളില്‍ നില്‍ക്കുന്ന വസ്ത്രങ്ങളല്ലേ ധരിക്കൂ. വെളുത്തു കൊലുന്നനെയുള്ള അവരുടെ മുഖത്തോട്ടു മാത്രം നോക്കരുത്. ചിലപ്പോള്‍ അതുവരെ ആസ്വദിച്ചതെല്ലാം ദാഹിച്ചു പോയേക്കും. എല്ലാ നിലകളിലും ചെറിയ ഭക്ഷണ ശാലകള്‍ ഉണ്ട്. അവിടെ ഇരുന്നാല്‍ നല്ല കാഴ്ചകള്‍ കാണാം. മുകളില്‍ ഇരുന്ന് പുറം ലോകം, ചൂടടിക്കാതെ ആസ്വദിക്കുവാന്‍ കഴിയുന്ന നല്ല സ്ഥലമാണ് അത്.
കാമ്പസിന് നടുക്ക് വ്യായാമ ശാലയും, അതിനു കണ്ണാടി ഭിത്തികളും, അതിനു മുന്നില്‍ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രവും. അവിടെ ബസ് ഒന്നും വരില്ല. അത് വഴി റോഡ് ഇല്ല. ഇത് പുക വലിക്കുന്നവര്‍ക്കുള്ള സ്ഥലം ആണ്. പക്ഷെ അവിടെ ഇരുന്നാലുള്ള കാഴ്ച വ്യായാമ ശാലയിലെ ട്രെഡ് മില്‍ ആയതു കൊണ്ടും, അവിടെ കൂടുതലും പെണ്‍പിള്ളേര്‍ ശരീരം വടിയാക്കാന്‍ വരുന്നത് കൊണ്ടും, വടി വിഴുങ്ങിയ പോലെ നമ്മള്‍ക്ക് അവിടെ ഇരുന്ന് ആസ്വദിക്കാം. ഇങ്ങിനെ അതിന്‍റെ സ്ഥാനങ്ങള്‍ കണ്ട് വച്ചവനെ സമ്മതിക്കണം.
കലാലയത്തില്‍ പ്രണയിതാക്കളെ കാണാം. പ്രണയം ഉണ്ടോ എന്നറിയില്ല, പക്ഷെ കുറെ ജോഡികളെ കാണാം. അത് വലിക്കാനായാലും ( വലിപ്പിക്കാനാണോ ?? ), ഭക്ഷണം കഴിക്കാനായാലും, കറങ്ങാനായാലും ശരി. ആകെ മൊത്തത്തില്‍ ഒരു കലാലയത്തില്‍ പ്രവേശിച്ച അവസ്ഥ. ഇപ്പോള്‍ കേള്‍ക്കുന്നത്, ചില മാനേജര്‍മാര്‍ പെണ്ണുങ്ങളെ അല്ലാതെ വേറെ ആരെയും പുതുതായി എടുക്കുന്നില്ല എന്നാണ്. ആണുങ്ങള്‍ ജോലിക്കപേക്ഷിച്ചാല്‍ ഒരു മറുപടിയും ഉണ്ടാവില്ല. വെറുതെ സമയം കളയാം, ഇന്ന് വിളിക്കും നാളെ വിളിക്കും എന്ന് വിചാരിച്ച്. പക്ഷെ പെണ്ണുങ്ങള്‍ അപേക്ഷിച്ചാലോ, ഒരു പതിനഞ്ചു ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കും. അങ്ങിനെ ആകെ മൊത്തം കുറെ വര്‍ണ ശലഭങ്ങളാണ്.
ഇത്രയൊക്കെ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കും ഈ കാമ്പസ് കാണാന്‍ ഒരാഗ്രഹം ഉണ്ടാവുമല്ലോ? ഇതാ കണ്ടോളൂ...
മരുഭൂമിയുടെ നടുക്ക് ഒരു കലാലയം എന്ന് തല്‍ക്കാലം ഇതിനെ വിശേഷിപ്പിക്കാം. ഓര്‍മ്മകള്‍ അയവിറക്കി, ഒരിക്കല്‍ കൂടി ആ കലാലയത്തിലേക്ക്.
വാല്‍ക്കഷണം : പണ്ടൊക്കെ പെണ്ണുങ്ങള്‍ക്ക് നീണ്ട മുടി നിതംബം മറക്കാന്‍ ആയിരുന്നെങ്കില്‍, ഇന്ന് ലാപ്ടോപ് ബാഗ് വച്ചാണ് അത് മറക്കുന്നത്. പെണ്ണിനെ ആണും, ആണിനെ പെണ്ണുമായി തിരിച്ചറിയാന്‍ പറ്റാത്ത കാലമല്ലേ !
No comments:
Post a Comment