സ്വബോധം പോയാല്‍

പലരുടെയും സ്വബോധം പോയി കാണുന്നത്, മദ്യപിക്കുമ്പോഴാണ്.  അപ്പോള്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന് അവര്‍ക്ക് പോലും അറിയില്ല.  അത്തരത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ‌ചിലരുടെ വളരെ രസകരമായ വിശേഷങ്ങളിലേക്ക്.  

ഇതിലെ കഥാപാത്രങ്ങളുടെ ശരിക്കുള്ള പേര് വേറെയാണ്.  

1 . പി. കുമാര്‍ 

ഭയങ്കര വൃത്തിക്കാരനാണ് കക്ഷി.  വില കൂടിയ സാധനങ്ങളെ ഉപയോഗിക്കൂ.  ചിലപ്പോള്‍ തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ പോയി സാധനം വാങ്ങും ( മെട്രോ നഗരങ്ങിലെ സാധനങ്ങളോടാണ് പുള്ളിക്ക് കമ്പം ).   ബോധം പോയാല്‍ കക്ഷി കക്കൂസിലെ കിടക്കൂ.  അങ്ങിനെ വെറുതെയൊന്നും കിടക്കൂല്ല, മുഖം ക്ലോസെറ്റിന്‍റെ ഉള്ളില്‍ തിരുകി കിടക്കും.

കക്ഷിയുടെ ചില മദ്യപാന രീതികള്‍ (സ്വബോധം ഇല്ലാത്തപ്പോള്‍ ) . 
ബീയര്‍ വെള്ളമൊഴിച്ചേ കുടിക്കൂ, ചപ്പാത്തി ഐസ് ക്യൂബ് കൂട്ടിയെ കഴിക്കൂ, 

ഇനി ബോധം ഉള്ളപ്പോഴോ ?  കള്ള വണ്ടി മാത്രമേ കയറൂ  ( പ്രത്യേകിച്ച് ട്രെയിന്‍ ), വിസ്കിയോ, ബ്രാണ്ടിയോ, ചാരായമോ മതി പല്ല് തേക്കാന്‍ അങ്ങിനെ കുറെ ഉണ്ട്.  എല്ലാം പറയാന്‍ പറ്റില്ല.  ഇത്തിരി രഹസ്യങ്ങള്‍ വേണ്ടേ ?

2 . വാറ്റ് ഒലി

ഇദ്ദേഹത്തിനു ബോധം പോയാല്‍ അലമാരയില്‍ വാള് വക്കും, ഫ്രിഡ്ജില്‍ മൂത്രമൊഴിക്കും.  ഇതില്‍ കൂടുതല്‍ ഞാന്‍ കണ്ടിട്ടില്ല.  കാണാത്തത് പറയുന്നത് മോശമല്ലേ ?

തല്‍ക്കാലം ഇത്രയും മതി.  വല്ലതും പുതിയ പരിപാടികള്‍ കിട്ടിയാല്‍ ഇതില്‍ പിന്നീട് ചേര്‍ക്കാം.  

4 comments:

ഒഴാക്കന്‍. said...

പാവം കുടിയന്മാര്‍

off:
ഈ വേര്‍ഡ്‌ verifiction ഒഴുവാക്കികൂടെ

Maverick said...

അതവിടെ കിടന്നോട്ടെ. ബുദ്ധിമുട്ടാണോ ?

ആളവന്‍താന്‍ said...

ഇതൊന്നുമല്ല ചില 'നല്ല' കുടിയന്മാര്‍ ചെയ്യുന്നത്... അതിപ്പോ പറയുന്നില്ല. അതൊക്കെ അവരുടെ പ്രൈവസീ ആക്റ്റ് അല്ലെ? ദേ വേറെ ഒരു പ്രൈവസീ ആക്റ്റ്‌ നോക്കി പറയു.

Arun KP said...

ennalum ikkaye patti inagne ezhuthiyathe sariyayilla :P

Powered by Blogger.