സ്വബോധം പോയാല്‍
പലരുടെയും സ്വബോധം പോയി കാണുന്നത്, മദ്യപിക്കുമ്പോഴാണ്. അപ്പോള്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന് അവര്‍ക്ക് പോലും അറിയില്ല. അത്തരത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ചിലരുടെ വളരെ രസകരമായ വിശേഷങ്ങളിലേക്ക്.
ഇതിലെ കഥാപാത്രങ്ങളുടെ ശരിക്കുള്ള പേര് വേറെയാണ്.
1 . പി. കുമാര്‍
ഭയങ്കര വൃത്തിക്കാരനാണ് കക്ഷി. വില കൂടിയ സാധനങ്ങളെ ഉപയോഗിക്കൂ. ചിലപ്പോള്‍ തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ പോയി സാധനം വാങ്ങും ( മെട്രോ നഗരങ്ങിലെ സാധനങ്ങളോടാണ് പുള്ളിക്ക് കമ്പം ). ബോധം പോയാല്‍ കക്ഷി കക്കൂസിലെ കിടക്കൂ. അങ്ങിനെ വെറുതെയൊന്നും കിടക്കൂല്ല, മുഖം ക്ലോസെറ്റിന്റെ ഉള്ളില്‍ തിരുകി കിടക്കും.
കക്ഷിയുടെ ചില മദ്യപാന രീതികള്‍ (സ്വബോധം ഇല്ലാത്തപ്പോള്‍ ) .
ബീയര്‍ വെള്ളമൊഴിച്ചേ കുടിക്കൂ, ചപ്പാത്തി ഐസ് ക്യൂബ് കൂട്ടിയെ കഴിക്കൂ,
ഇനി ബോധം ഉള്ളപ്പോഴോ ? കള്ള വണ്ടി മാത്രമേ കയറൂ ( പ്രത്യേകിച്ച് ട്രെയിന്‍ ), വിസ്കിയോ, ബ്രാണ്ടിയോ, ചാരായമോ മതി പല്ല് തേക്കാന്‍ അങ്ങിനെ കുറെ ഉണ്ട്. എല്ലാം പറയാന്‍ പറ്റില്ല. ഇത്തിരി രഹസ്യങ്ങള്‍ വേണ്ടേ ?
2 . വാറ്റ് ഒലി
ഇദ്ദേഹത്തിനു ബോധം പോയാല്‍ അലമാരയില്‍ വാള് വക്കും, ഫ്രിഡ്ജില്‍ മൂത്രമൊഴിക്കും. ഇതില്‍ കൂടുതല്‍ ഞാന്‍ കണ്ടിട്ടില്ല. കാണാത്തത് പറയുന്നത് മോശമല്ലേ ?
തല്ക്കാലം ഇത്രയും മതി. വല്ലതും പുതിയ പരിപാടികള്‍ കിട്ടിയാല്‍ ഇതില്‍ പിന്നീട് ചേര്‍ക്കാം.
4 comments:
പാവം കുടിയന്മാര്
off:
ഈ വേര്‍ഡ് verifiction ഒഴുവാക്കികൂടെ
അതവിടെ കിടന്നോട്ടെ. ബുദ്ധിമുട്ടാണോ ?
ഇതൊന്നുമല്ല ചില 'നല്ല' കുടിയന്മാര് ചെയ്യുന്നത്... അതിപ്പോ പറയുന്നില്ല. അതൊക്കെ അവരുടെ പ്രൈവസീ ആക്റ്റ് അല്ലെ? ദേ വേറെ ഒരു പ്രൈവസീ ആക്റ്റ് നോക്കി പറയു.
ennalum ikkaye patti inagne ezhuthiyathe sariyayilla :P
Post a Comment