പരിസ്ഥിതി നാശം; നിയമം വ്യക്തിക്ക് മാത്രമോ ബാധകം ?
പുതിയ പോലീസ് ആക്ട് 11 ഇ പ്രകാരം, പരിസ്ഥിതിക്ക് വിനാശമുണ്ടാക്കിയാല് വ്യക്തിക്കെതിരെ കേസ് എടുക്കാന്‍ പോലീസിന് അധികാരം. എന്നാല്‍ ഇത് ചെയ്യുന്ന സ്ഥാപനങ്ങളോ? കൊട്ടാരക്കര ഗ്രാമ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ഒരു പരിസ്ഥിതി വിനാശ പരിപാടിയാണ് ഫോട്ടോയില്‍ കാണുന്നത്. ടൌണിന്റെ ഹൃദയ ഭാഗത്ത് അരങ്ങേറുന്ന ഈ കലാ പരിപാടിക്ക് നേതൃത്വം നല്‍കുന്നത് പഞ്ചായത്ത് അധികൃതര്‍ തന്നെ. ചന്തയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും അത് അവിടെ ഇട്ടു തന്നെ അതിരാവിലെ കത്തിക്കുകയും ചെയ്യുന്നത് അവിരാമം തുടരുന്നു. ഇതിനു സമീപം തന്നെയാണ് ബസ് സ്റ്റോപ്പ്, ഓട്ടോ സ്ടാന്റ് മുതലായവ. അനേകം വീടുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ മുതലായവയും സമീപം ഉണ്ട്. പല സംഘടനകളും പലപ്പോഴായി പരാതി നല്‍കിയിട്ടും ഒരു പരിഹാരവും ഇല്ല. ഒരിക്കല്‍ ഗ്രാമസഭയില്‍ ഈ പ്രശ്നം അവതരിപ്പിച്ചപ്പോള്‍, ബഹുമാനപ്പെട്ട ജനപ്രതിനിധിയുടെ മറുപടി ഇതായിരുന്നു. "നിങ്ങളോട് ആരെങ്കിലും പറഞ്ഞോ അവിടെ താമസിക്കാന്‍?". ഇങ്ങിനെ സ്വയം ബാധിരരാകുന്ന ജനപ്രതിനിധികളെ സംരക്ഷിക്കാനാണോ ഈ പുതിയ നിയമം?
2 comments:
സുഹൃത്തേ...ആ പറഞ്ഞ ജനപ്രതിനിധിയുടെ വീടിന്റെ വാതിൽക്കൽ ഇട്ട് ഒരു മാസം നിങ്ങൾ ചവർ കത്തിക്ക്...അപ്പോൾ "നിങ്ങളോട് അവിടെ താമസിക്കാൻ ഞങ്ങൾ പറഞ്ഞോ" എന്ന ചോദ്യം നിങ്ങൾക്കും തിരിച്ചൂ ചോദിക്കാൻ കഴിഞ്ഞേക്കും...ഇന്നത്തെ കാലത്ത് സാധാരണക്കാരന് ജീവിക്കുവാനുള്ള മാർഗ്ഗം ഇതൊക്കെയേ ഉള്ളു .
ഒരു പ്ലാസ്ടിക് കവറില്‍ എന്തെങ്കിലും വഴിയില്‍ തല്ലിയാല്‍ ജയിലില്‍ ആക്കാന്‍ നിയമം ഉണ്ട്. അധികാരം കയ്യാളുന്നവര്‍ക്ക് എന്തും ആകാമല്ലോ?
Post a Comment