"ലഹരി" വിരുദ്ധ ദിനം

ജൂൺ 26 "Inernational drug abuse and illicit trafficking" ദിവസം ആയി ആചരിക്കുന്നു.  ഈ വാക്കുകൾ മലയാളീകരിക്കുമ്പോൾ അത് ലഹരി വിരുദ്ധ ദിനം ആകുന്നു.  

എന്താണീ ലഹരി, ശരിക്കും മലയാളത്തിൽ ?  ലഹരി എന്നത്, ഒരുതരം ആസക്തി, അല്ലെങ്കിൽ ഒരു ഓളം എന്നൊക്കെ പറയാം.  അപ്പൊൾ, ലഹരി എന്നത് കൊണ്ട് മദ്യ വിരുദ്ധ ദിനം എന്ന് പറയാൻ പറ്റുമോ? ഒരിക്കലും ഇല്ല.  ജീവിതം തന്നെ ഒരു ലഹരി ആയി കൊണ്ട് നടക്കുന്നവരെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നതാണോ ഈ ലഹരി വിരുദ്ധ ദിനം?   മറിച്ച്, ആത്മീയതയിൽ ലഹരി ഉള്ളവരെ പിന്തിരിപ്പിക്കാൻ ആണോ? പൊതു സേവനം ഒരു ലഹരി ആയി കൊണ്ട് നടക്കുന്നവർ? അല്ല, ഒരിക്കലുമല്ല. അങ്ങിനെ അല്ല അവർ ഒരു പക്ഷെ ഉദ്ദെശിച്ചത്. 

മലയാളികൾ തന്നെ മലയാള ഭാഷയെ വൈകല്യപ്പെടുത്തുന്നതിൻ്റെ ഉത്തമ ഉദാഹരണമല്ലെ ഈ കേൾക്കുന്നത്?  എന്തുകൊണ്ട് നമ്മുടെ ഭാഷാ ശ്രേഷ്ടർ ഇതിനെ ശരിയാക്കാൻ ശ്രമിക്കുന്നില്ല?  

No comments:

Powered by Blogger.