മിനിസ്ട്രിയും മിനിസ്റ്ററും
ഈ അടുത്തിടക്ക് പള്ളിയിൽ നടന്ന ഒരു പ്രസംഗത്തിൽ അച്ചൻ പറയുകയുണ്ടായി, മിനിസ്റ്റർ എന്നാൽ ശുശ്രൂഷകൻ എന്നാണ് അർത്ഥം. അതെ തുടർന്ന് എന്നിലുണ്ടായ ഒരു ചിന്തയാണ് ഇത്.
വെറുതെ നിഘണ്ടുക്കൾ തപ്പിയപ്പോൾ മിനിസ്റ്റർ എന്ന വാക്കിനു ഒരു ശരിയായ അർത്ഥം പറയുന്നത് മതപരമായ ജോലി ആയിട്ടാണ്. ഓക്സ്ഫോർഡ് നിഘണ്ടുവിൽ രണ്ടു രീതിയിൽ ഇത് പറഞ്ഞിട്ടുണ്ട്. ഒന്ന് സർക്കാർ സംബന്ധമായി, രണ്ട് മതപരമായി. പക്ഷെ അർത്ഥം മതപരമായുള്ളതിന് മാത്രമേ ഉള്ളൂ. അതായത്, മതപരമായാലും അല്ലെങ്കിലും ആ വാക്കിന് ഒരർത്ഥം മാത്രമേ ഉള്ളൂ. മറ്റുള്ളവരെ ശുശ്രൂഷിക്കുക, അല്ലെങ്കിൽ സേവിക്കുക.
ഈ അർത്ഥം എടുത്തുകൊണ്ടു നമ്മൾക്ക് നമ്മുടെ നാട്ടിലെ ഭരണ സംവിധാനങ്ങളെ ഒന്ന് വിലയിരുത്തിയാൽ, ശരിക്കും ജനങ്ങളെ മന്ത്രിമാർ സേവിക്കുവാണോ ? ആംഗലേയ ഭാഷയിൽ മിനിസ്റ്റർ എന്നെഴുതും. പക്ഷെ മലയാളത്തിൽ വരുമ്പോൾ അത് മന്ത്രി എന്നാകും. പക്ഷെ രണ്ടും രണ്ടല്ലേ ? മന്ത്രം പറഞ്ഞു കൊടുക്കുന്നവൻ മന്ത്രി. പഴയ കാലത്തു രാജാവിന് ഭരണമന്ത്രം പറഞ്ഞു കൊടുത്തിരുന്ന ആൾ ആയിരുന്നു മന്ത്രി. അതുകൊണ്ടാണ് മന്ത്രി എന്നത് വന്നത്. പക്ഷെ ഇന്ന് രാജാവില്ല, പകരം മുഖ്യ മന്ത്രിയും ഗവർണറും ഒക്കെയേ ഉള്ളൂ. അപ്പോൾ മന്ത്രി എന്ന് പറയാൻ പറ്റുമോ?
മിനിസ്റ്റർ എന്നും പറയാൻ പറ്റില്ല. കാരണം ഈ പറയുന്ന "മന്ത്രിമാർ" ഒരിക്കലും ജനങ്ങളെ സേവിക്കുന്നില്ല. വാക്കിൽ മാത്രമേ അവർക്ക് സേവനം ഉള്ളൂ. പ്രവർത്തിയിൽ അവർ ജനങ്ങൾ അവരെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്. അല്ലാതെ തിരിച്ചുള്ള ഒരു പ്രവർത്തനം അല്ല. ജനങ്ങൾക്ക് ശുശ്രൂഷ ചെയ്‍വാൻ അവർ തിരഞ്ഞെടുത്തു ആക്കിയിരിക്കുന്നവർ ആണ് ഇപ്പോഴത്തെ മന്ത്രിമാർ. പക്ഷെ അവർ ആ അധികാരത്തിൽ കയറിയാൽ പിന്നെ ജനങ്ങളെ കാൽ കൊണ്ട് പുറന്തള്ളുന്ന രീതിയാണ് പാടെ കണ്ടുവരുന്നത്. ഉദാഹരണത്തിന്, ജനങ്ങളുടെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അത്ര എളുപ്പത്തിൽ അവർ തീർത്തു കൊടുക്കാറുണ്ടോ? ഇല്ല. പക്ഷെ അവർക്ക് വേണ്ടപ്പെട്ടവർ ആണെങ്കിൽ നിമിഷങ്ങൾ കൊണ്ട് അവർ അത് നേടിയെടുക്കും.
ഈ അടുത്ത ഇടക്ക് പത്രങ്ങളിൽ കണ്ടു, പുതിയ റോഡുകളെ കുറിച്ചുള്ള പരസ്യങ്ങൾ. ലോകം വികസിക്കുമ്പോൾ നമ്മുടെ നാട്ടിൽ വാഹനങ്ങളുടെ പെരുപ്പങ്ങൾ ഉണ്ടാവുമ്പോൾ, റോഡുകൾ മാത്രം ഇപ്പോഴും ഒരു കാളവണ്ടി പോകുന്ന വീതിയിൽ ആണ് നിർമ്മിക്കുന്നത്. എന്നിട്ട് അവർ കൊട്ടി ഘോഷിക്കും ഞങ്ങൾ ഇത്ര കോടി മുടക്കി ഉണ്ടാക്കി എന്ന്. ഒരു ദീർഘ വീക്ഷണമില്ലാത്ത സേവനങ്ങൾ ആണ് അവർ ചെയ്യുന്നത്. മന്ത്രം ചൊല്ലാനും അറിയില്ല എന്ന് പറയാൻ പറ്റില്ല. കാരണം അവർ ജനങ്ങളെ മയക്കു മന്ത്രം ചൊല്ലി അവരുടെ പോക്കറ്റുകൾ നിറക്കുന്നത് ആണ് കാണപ്പെടുന്നത്.
ചുരുക്കിപ്പറഞ്ഞാൽ എന്ത് വാക്കു വേണം ഇക്കൂട്ടർക്ക്? മന്ത്രിയും പറ്റില്ല മിനിസ്റ്ററും പറ്റില്ല.
No comments:
Post a Comment