ആക്സിഡന്റ് ജി ഡി തനിയെ ചെയ്യാം
നിങ്ങൾക്കും തനിയെ ചെയ്യാം. ഈ അടുത്തിടക്ക് എനിക്കുണ്ടായ ഒരു അനുഭവം ആണ് ഈ കുറിപ്പ് എഴുതുന്നതിനു ഇടയാക്കിയത്. കേരള പോലീസിന്റെ തന്നെ ആപ്പ് ആയ പൊൽ-ആപ്പ് (pol-app) വഴിയോ, തുണ എന്ന വെബ്സൈറ്റ് വഴിയോ നിങ്ങൾക്കും വീട്ടിൽ ഇരുന്നു തന്നെ ചെയ്യാവുന്നതാണ്. തുണ എന്ന സൈറ്റിൽ ആദ്യം നിങ്ങളുടെ ലോഗിൻ ഉണ്ടാക്കണം. മൊബൈൽ ആപ്പ് വഴി ലോഗിൻ ചെയ്താലും തുണ എന്ന സൈറ്റിൽ നിങ്ങൾക്ക് ലോഗിൻ ഇല്ലെങ്കിൽ ഇത് ചെയ്യാൻ പറ്റില്ല.
- തുണ സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് ആദ്യം ഉണ്ടാക്കുക.
- നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- ആക്സിഡന്റ് ജി ഡി അപ്ലൈ നൗ ക്ലിക്ക് ചെയ്യുക
- അടുത്ത പേജിൽ രജിസ്റ്റർ ആക്സിഡന്റ് ജി ഡി എന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക
- applicant details എന്നതിൽ നിങ്ങളുടെ പേര് വിവരങ്ങൾ തനിയെ വന്നിട്ടുണ്ടാകും. നിങ്ങൾക്ക് വേണ്ടിയല്ല ഇത് ചെയ്യുന്നതെങ്കിൽ ആ വിവരങ്ങൾ മാറ്റി ആരുടെ പേരിൽ ആണോ വേണ്ടത് അത് അപ്ഡേറ്റ് ചെയ്യുക, അഡ്രസ് ഉൾപ്പടെ
- Identification Information എന്ന ഭാഗത്തു നിങ്ങളുടെ ID ഡീറ്റെയിൽസ് ആഡ് ചെയ്യുക. ക്ലിക്ക് add ID details
- Incident / accident details എന്ന പേജിൽ രണ്ടു പാർട്ട് ഉണ്ട്. ആദ്യത്തെ പാർട്ടിൽ നിങ്ങളുടെ ആക്‌സിഡന്റ് ഡീറ്റെയിൽസ്, സമയം, സംഭവം നടന്ന സ്ഥലത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷൻ ഡീറ്റെയിൽസ്, ആക്സിഡന്റ് ഡിസ്ക്രിപ്ഷൻ, ഫോട്ടോസ് എന്നിവ കൊടുക്കുക.
- രണ്ടാമത്തെ ഭാഗം ആയ വെഹിക്കിൾ ഡീറ്റെയിൽസ് എന്നയിടത്തു, നിങ്ങളുടെ വണ്ടിയുടെ R C യുടെ കോപ്പി, ഇൻഷുറൻസിന്റെ കോപ്പി, ഓടിച്ച ആളുടെ ലൈസൻസ് എന്നീ രേഖകൾ JPG ഇമേജ് ആയി അപ്‌ലോഡ് ചെയ്യണം.
- അതിനു ശേഷം submit ചെയ്യുക.
- 24 മുതൽ 48 മണിക്കൂറിനുള്ളിൽ പോലീസ് നിങ്ങളെ contact ചെയ്തിരിക്കും.
- അത് അപ്പ്രൂവ് ആകുമ്പോൾ abstract എന്ന ഡോക്യുമെന്റ് കിട്ടും.
- ഇതാണ് നിങ്ങളുടെ ആക്സിഡന്റ് g d
രണ്ടു വണ്ടികൾ തമ്മിലുള്ള ആക്സിഡന്റ് ആകുമ്പോൾ ആണ് നിങ്ങൾക്ക് ഈ G D യുടെ ആവശ്യം. നിങ്ങൾ ഒരു അക്ഷയ കേന്ദ്രത്തിൽ പോയാൽ 100 രൂപ മുടക്കി ചെയ്യേണ്ടത് നിങ്ങൾക്കും തനിയെ ചെയ്യാവുന്നതേ ഉള്ളൂ.
No comments:
Post a Comment