എന്‍റെ പരീക്ഷണങ്ങള്‍
എന്‍റെ ചില പരീക്ഷണങ്ങളെ കുറിച്ച് ഞാന്‍ ഇവിടെ പങ്കു വക്കട്ടെ. ജീവിതത്തിലെ ഏറ്റവും ഭയങ്കരമായ ഒരു പരീക്ഷണം ആണല്ലോ, വിവാഹം. എന്തായാലും അതിനെക്കുറിച്ചല്ല ഇവിടെ പറയാന്‍ പോകുന്നത്. വിവാഹവും, കുടുംബ ജീവിതവും ഒരിക്കലും തീരാത്ത പരീക്ഷണങ്ങള്‍ ആണ്. ഭാഗ്യവാന്മാര്‍ ഒരിക്കല്‍ മാത്രം അതിനു തല വക്കും, അല്ലാത്തവര്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ശ്രമിക്കും. അതവിടെ അങ്ങിനെ നില്‍ക്കട്ടെ.
ഇന്നലെ രാത്രിപ്പണി ആയിരുന്നു. ഇക്കായുടെ കൂടെ രാവിലെ വിശാലാക്ഷിയില്‍ നിന്നും, രണ്ട് "വീട്ടു" ദോശയും, ഒരു വടയും, ചായയും കഴിച്ചു വീട്ടില്‍ വന്നപ്പോള്‍, ഉള്ള ഉറക്കം പോയി കിട്ടി. കഴിഞ്ഞ രാത്രിയില്‍, ചെവിയില്‍ വക്കാന്‍ "ഹെഡ് ഫോണ്‍" ഇല്ലാതിരുന്നത് കാരണം, നന്നായി പണി എടുക്കാന്‍ സാധിച്ചു. ശരിക്കും, ഇന്നലത്തെ രാത്രിപ്പണി നന്നായി ആസ്വദിച്ചു. രാത്രിപ്പണി എന്നുദ്ദേശിച്ചത് "നൈറ്റ് ഡ്യൂട്ടി" എന്നതിന്‍റെ മലയാളം വാക്കാണേ. മറ്റു രീതിയില്‍ ആരും തെറ്റിദ്ധരിക്കരുതേ.
പിന്നെ, പത്തു മണി കഴിഞ്ഞു ഒന്നു ഉറങ്ങാന്‍, ഉറക്കം വരാന്‍. വൈകുന്നേരം എഴുന്നേറ്റപ്പോള്‍ മണി അഞ്ചര കഴിഞ്ഞിരുന്നു. എന്നും അന്തരീക്ഷം മൂടിക്കെട്ടി കിടന്നു ചൂട് കൂട്ടുന്നതല്ലാതെ, മഴ ഒട്ടും പെയ്യുന്നില്ല. ഇനി ഞാന്‍ വീടൊന്നു വൃത്തിയാക്കിയാല്‍ എങ്കിലും മഴ പെയ്താലോ എന്ന് വച്ചു, അതിനൊരു ശ്രമം നടത്തി. വല്ലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമല്ലേ, ചിലപ്പോള്‍ മഴ പെയ്താലോ? ഒരു ചായ ഇട്ടു കുടിച്ചു അതിനുള്ള ശ്രമം ആരംഭിച്ചു. എന്നിട്ടും, മഴ വാശിയില്‍ തന്നെ. ഞാന്‍ വെറുതെ അദ്ധ്വാനിച്ചതു മിച്ചം. മുറിയെല്ലാം തൂത്തു, കഴുകി ( വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസം ) കഴിഞ്ഞപ്പോഴേക്കും, ഞാന്‍ വിയര്‍ത്തു കുളിച്ചു. മഴ മാത്രം പെയ്തില്ല. കഷ്ടം.
അപ്പോഴാണ്, ഇനി രാത്രിയില്‍ എന്താ കഴിക്കുക എന്ന ഒരു ചോദ്യം ഉടലെടുത്തത്. ജീവിതമേ ഒരു പരീക്ഷണം അല്ലേ. അതില്‍ ഒരു പുതിയ പരീക്ഷണം നടത്തുക, അത്ര തന്നെ. എന്തായാലും, ഭാര്യ ഇവിടെ ഇല്ല. അല്ലെങ്കില്‍ ഞാന്‍ അവളെ ഒരു പരീക്ഷണ വസ്തു ആക്കി എന്ന് നാട്ടുകാര് പറയില്ലല്ലോ. അത്രയെങ്കിലും ഒരു സമാധാനം ഉണ്ട്. അങ്ങിനെ, ഇന്നത്തെ പരീക്ഷണം ആരംഭിക്കുകയായി.
ഈ കാണുന്നതാണ് ഇന്നത്തെ പരീക്ഷണം. എങ്ങിനെ ഉണ്ട്? ഇതിന്‍റെ വേറെ ഒരു രൂപം ഈ പ്രദേശങ്ങളില്‍ കാണപ്പെടും. അതിനു, സിങ്കപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ എന്നീ സ്ഥലങ്ങളില്‍ " മാഗി ഗോരേങ്" എന്നറിയപ്പെടും. ഇതിനു എന്തായാലും "മാഗി" വച്ചൊരു പേരിട്ടെക്കാം. മാഗി വച്ചാണ് ഉണ്ടാക്കിയത്. ദയവു ചെയ്തു ഇത് ഉണ്ടാക്കുന്ന വിധം ആരും ചോദിച്ചേക്കരുത്. അതു എന്‍റെ ബ്രാന്‍ഡ് സീക്രട്ട് ആണ്. കാശ് തന്നാല്‍ പറഞ്ഞു തരാം. വെറും പത്തു റിങ്ങിട്ട് മാത്രം. (അങ്ങിനെ എങ്കിലും ഇത്തിരി കാശ് ഉണ്ടാക്കിക്കോട്ടേ, അടുത്ത മാസം നാട്ടില്‍ പോകേണ്ടതാ). പിന്നെ ഞാന്‍ ഉണ്ടാക്കിയത് കൊണ്ട് പറയുകയല്ല, രുചി അപാരം തന്നെ ആയിരുന്നു. പിന്നെയും ഉണ്ടാക്കി കഴിക്കാന്‍ തോന്നി, അത്രയ്ക്ക് രുചി ആയിരുന്നു.
അങ്ങിനെ ഒരു മഹത്തായ പരീക്ഷണം ഇന്ന് നടത്തി. നമ്മളെപ്പോലെ ആപ്പ ഊപ്പയൊക്കെ ഇത് ഉണ്ടാക്കിയത് കൊണ്ട്, ആരും വില വക്കൂല്ല. വല്ല മിസ്സസ് കെ, എം. മാത്യുവോ അതെ പോലെ വല്ലവരുമോ ഉണ്ടാക്കിയിരുന്നെങ്കില്‍, ഇപ്പോള്‍ ഇതിനു ഭയങ്കര പ്രചാരം ആയേനെ. എന്തായാലും ഇന്നത്തെ പരീക്ഷണം തരക്കേടില്ലായിരുന്നു.
എന്നാല്‍ ശരി, നാളെ ജോലി ഉള്ളതാ. ഞാന്‍ പോയി ഉറങ്ങട്ടെ. ആരും, ഇത് കണ്ടു കൊതി വിട്ടു, എനിക്ക് വയറിളക്കം പിടിപ്പിച്ചെക്കരുത്.
1 comment:
ghathikettal puli " മാഗി ഗോരേങ്" thinunm :)
Post a Comment